General News

പത്തു രൂപയുടെ പുതിയ നോട്ടുമായി റിസര്‍വ് ബാങ്ക്

Thu, Jan 04, 2018

Arabianewspaper 492
പത്തു രൂപയുടെ പുതിയ നോട്ടുമായി റിസര്‍വ് ബാങ്ക്

പത്തു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ ഇറക്കുമെന്ന് റിസര്‍വ് ബാങ്ക്. മഹാത്മാ ഗാന്ധി സീരിസിലുള്ളതാണ് പുതിയ നോട്ട്. ചോക്ലേറ്റ് നിറത്തിലാണ് പുതി.യ നോട്ടുകള്‍ രൂപ കല്പന ചെയ്തിരിക്കുന്നത്.


ഏറെ ക്രയ വിക്രയം ചെയ്യപ്പെടുന്ന നോട്ട് പെട്ടെന്ന് മുഷിയാതിരിക്കാനാണ് ചോക്ലേറ്റ് നിറത്തില്‍ പ്രിന്റു ചെയ്യുന്നതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.


മഹാത്മഗാന്ധിയുടെ ചിത്രം ഒരു വശത്തും ഒഡീഷയിലെ കൊണാര്‍ക് സൂര്യ ക്ഷേത്രത്തിന്റെ ചിത്രം മറുവശത്തുമാണ് മുദ്രണം ചെയ്തിരിക്കുന്നത്. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പത്തു രൂപയുടെ രൂപകല്പന റിസ,ര്‍വ് ബാങ്ക് മാറ്റുന്നത്.


നോട്ടു നിരോധനത്തിനു ശേഷം പുതിയതായി 200 50 നോട്ടുകളാണ് റിസര്‍വ് ബാങ്ക് ഏറേയും പ്രിന്റു ചെയ്യുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ