General News

തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം

Thu, Jan 04, 2018

Arabianewspaper 469
തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം


എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസ് അന്വേഷിക്കാനും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


റിസോര്‍ട്ടിനു വേണ്ടി നിലം നികത്തിയെന്ന പരാതിയിലാണ് കേസ് എടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.


ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് വിജിലന്‍സ് കോടതിയില്‍ പരാതിയുമായി എത്തിയത്. ഇതേ തുടര്‍ന്ന് ത്വരിത അന്വേഷണത്തിന് കഴിഞ്ഞ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.


ഒരു മാസത്തിനുള്ളില്‍ ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍, ഡിസംബറില്‍ വിജിയലന്‍സ് വകുപ്പ് കോടതിയിലെത്തി സമയം നീട്ടി വാങ്ങിച്ചു. വീണ്ടും സമയം നീട്ടി ചോദിച്ചപ്പോള്‍ ജനുവരി നാലിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.


എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിക്കാന്‍ വീണ്ടും സമയം നീട്ടി ചോദിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാനും രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവട്ടത്.


അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. വിജിസന്‍സ് ഡയറക്ടര്‍ കൂടിയ ലോക് നാഥ് ബെഹ്‌റയ്ക്കാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ