Entertainment News

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററുമായി ദിലീപ്

Wed, Jan 03, 2018

Arabianewspaper 946
കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററുമായി ദിലീപ്

നടന്‍ ദിലീപ് ഒടുവില്‍ പുതുവത്സരാശംസ പറയാനും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററുമായി സോഷ്യല്‍ മീഡിയയില്‍ മുഖം കാണിച്ചു,. ഏറെ കാലത്തിനു ശേഷമാണ് ദിലീപ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രണ്ടു വരി കുറിക്കുന്നത്.


പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ ദിലീപ് തന്റെ സിനിമാ ജീവിത്തതിലെ തന്നെ വഴിത്തിരിവാകുന്ന കമ്മാര സംഭവത്തിന്റെ പോസ്റ്റര്‍ സമര്‍പ്പിക്കുകയാണെന്നും ഏത് പ്രതിസന്ധിയിലും ദൈവത്തേ പോലെ നിങ്ങള്‍ എനിക്കൊപ്പം നിന്നുവെന്നും ഇതാണ് തന്റെ ശക്തിയെന്നും ദിലിപ് കുറിക്കുന്നു.


സ്‌നേഹവും കരുതലും തനിക്കൊപ്പം ഇനിയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച ദിലീപ് ഏല്ലാവര്‍ക്കും പുതുവത്സാരാശസകളും നേര്‍ന്നു.


ചരിത്രം വളച്ചൊടിച്ചവര്‍ക്കും വളച്ചവര്‍ക്കും, ഒടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കും സമര്‍പ്പിതം എന്ന വാക്കുകളും ചേര്‍ത്തുവെച്ചാണ് പോസ്റ്റ് അവസനാപ്പിച്ചിരിക്കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ