General News

എല്ലാവരും തനിനിറം കാണിക്കുന്നു, പോപ് കോണ്‍ കൊറിച്ചു കൊണ്ട് ഞാന്‍ കണ്ടിരിക്കുന്നു- പാര്‍വതി ; മൈ സ്റ്റോറിയുടെ ഡിസ് ലൈക്കുകള്‍ കണ്ട് നിര്‍മാതാവ് ആശങ്കയില്‍

Wed, Jan 03, 2018

Arabianewspaper 388
എല്ലാവരും തനിനിറം കാണിക്കുന്നു, - പാര്‍വതി

മമ്മൂട്ടിക്കെതിരായ വിവാദത്തിന്റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ അവരുടെ തനിനിറം കാണിക്കുകയാണെന്നും എല്ലാം കണ്ട് താന്‍ പോപ് കോണ്‍ ആസ്വദിച്ച് ഇരിക്കുകയാണെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ജീവിച്ചിരിക്കാന്‍ വളരെ മഹത്തരമായ സമയമാണിതെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു.


തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നതെല്ലാം തമാശയായിട്ടേ എടുക്കുന്നുള്ളുവെന്ന് പാര്‍വതി പറയുന്നു.


പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ഗാനം പുറത്തിറങ്ങിയ ഉടനൈ ഇതിന് യുട്യൂബില്‍ മണിക്കൂറുകള്‍കൊണ്ട് പതിനായിരത്തോളം ഡിസ് ലൈക്കുകള്‍ ഉണ്ടായി. മൂന്നു ദിവസം കൊണ്ട് പത്തു ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടെങ്കിലും ഒരു ലക്ഷത്തിനു മേല്‍ ഡിസ് ലൈക്കുകളാണ് ഉണ്ടായത്. മുപ്പതിനായിരം പേര്‍ മാത്രമാണ് ലൈക്കു ചെയ്തത്.


അസഭ്യ വര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഗാനം പുറത്തിറക്കിയ വൈബ് മ്യുസിക് കമന്റു ചെയ്യുന്ന ഭാഗം ഹൈഡ് ചെയ്തു.


എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി, ഫാഷന്‍ ഡിസൈനറായ റോഷ്‌നി ദിനകറിന്റെ ആദ്യ ചിത്രമാണിത്. കന്നട ചിത്രങ്ങളില്‍ വസ്താലങ്കാരം നിര്‍വഹിച്ചിരുന്ന റോഷിനി തന്റെ ആദ്യ ചിത്രമായ മൈ സ്റ്റോറി നിര്‍മിക്കുന്നതിന് പണമിറക്കുകയും ചെയ്യുന്നു.


ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് പ്രമോഷനില്‍ ആശങ്കയിലാണ് റോഷ്‌നി. മൈ സ്റ്റോറിയുടെ ചിത്രീകരണം നോര്‍വേ, പോര്‍ചുഗല്‍ എന്നിവടങ്ങളിലായി പൂര്‍ത്തിയായി.


എന്നാല്‍, ചിത്രത്തിന് നെഗറ്റീവ് ഇമേജ് ലഭിച്ചതിനാല്‍ റിലീസ് നീട്ടിവെയ്ക്കുകയാണ്. പൃഥ്വിരാജിന്റെ ടിയാന്‍, വിമാനം എന്നിവ പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് വിജയം നേടാത്തതിലും റോഷ്‌നി ദിനകര്‍ ആശങ്കയിലാണ്.

Tags : Parvathy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ