General News

മറാത്ത ജാതി കലാപം : പ്രതിപക്ഷ ബഹളം , പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

Wed, Jan 03, 2018

Arabianewspaper 345
മറാത്ത ജാതി കലാപം : പ്രതിപക്ഷ ബഹളം

ഹാരാഷ്ട്രയില്‍ ജാതി കലാപത്തിനെ തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയ സംഭവം പാര്‌ലമെന്റിന്റെ ഇരുസഭകളേയും സംഘര്‍ഷഭരിതമാക്കി. പൂനെയിലും ഔറാംഗാബാദിലും ദലിത് -മറാഠ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കലാപത്തെ തുടര്‍ന്ന് ഒരാള്‍ കല്ലേറില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


സംഭവത്തെ കുറിച്ച് സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. സംഭവത്തെ കുറിച്ച് മുംബൈ ഹൈക്കോടതി ജഡ്ജി അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് മുതലെടുപ്പു രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു,.


മഹാരാഷ്ട്രയിലെ ദളിത് -മറാഠ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍സ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചോദ്യോത്തര വേളയില്‍ ഇതിന് സമയം തരാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചത്. തുടര്‍ന്ന് സഭ പന്ത്രണ്ട് മണി വരെ നിര്‍ത്തിവെച്ചു.


ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഖെയ്ക്ക് സ്പീക്കര്‍ പിന്നീട് അനുമതി നല്‍കി. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദലിതര്‍ക്കു നേരെ ആക്രമണം നടത്തുന്നതെന്ന് ഖാര്‍ഖെ ആരോപിച്ചു,


കലാപത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പ്രധാനമന്ത്രി വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നും ഖാര്‍ഖെ ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ജാതികളെ തമ്മിലടിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്റേ,ത്. നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുന്നതെന്നും അനന്ത് കുമാര്‍ ആരോപിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ