General News

ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി

Wed, Jan 03, 2018

Arabianewspaper 250
ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി

ഡെല്‍ഹി നിയമസഭയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആംആദ്മി പാര്‍ട്ടി നിശ്ചയിച്ചു. മൂന്നു സീറ്റുകളിലും ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്ലാതെ തന്നെ വിജയിക്കുമെന്ന് ഉറപ്പായതിനാല്‍ ഇവര്‍ അംഗങ്ങളാകുമെന്നതില്‍ സംശയമില്ല.


ദേശീയ വക്താവ് സഞ്ജയ് സിംഗ്, സുശീല്‍ ഗുപ്ത, എന്‍ഡി ഗുപ്ത എന്നിവരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ന് ധാരണയായി. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍, മീരാ സന്യാല്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ ഇതിന് താല്‍പര്യം പ്രകടിപ്പിച്ചില്ല.


മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ അശുതോഷ് , പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസ് എന്നിവര്‍ രാജ്യസഭാ സീറ്റിനായി ശ്രമിച്ചിരുന്നു. എന്നാല്‍, അരവിന്ദ് കേജ് രിവാള്‍ ഇത് വെട്ടിനിരത്തി.


വ്യവസായിയായ സുശീല്‍ ഗുപ്ത എന്‍ഡി ഗുപ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. ഇരുവരും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരല്ല. ഇവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് ആരോപണവുമുണ്ട്. ആംആദ്മി പാര്‍ട്ടി സാധാരണക്കാരുടെ പാര്‍ട്ടിയാണെന്ന് പറയുകയും അതിസമ്പന്നര്‍ക്ക് പാര്‍ട്ടി അത്യുന്നത പദവികള്‍ വെച്ചു നീട്ടുകയും ചെയ്യുന്നതിനെയുും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.


എന്നാല്‍, രാജ്യസഭയില്‍ ബിജെപിയെ ശക്തമായി നേരിടാന്‍ പ്രമുഖര്‍ വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം.

Tags : AAP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ