General News

വാറ്റിന്റെ പേരില്‍ വിലവര്‍ദ്ധനവ് അനുവദിക്കില്ല

Wed, Jan 03, 2018

Arabianewspaper 342
വാറ്റിന്റെ പേരില്‍ വിലവര്‍ദ്ധനവ് അനുവദിക്കില്ല twitter.com/jaaved

യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് നടപ്പിലാക്കിയതോടെ ഉപഭോക്താക്കള്‍ കൂടൂതല്‍ തുക നല്‍കി തുടങ്ങി. ഇതിനിടെ വാറ്റിന്റെ പേരില്‍ ചില വ്യാപാരികളും റെസ്റ്റൊറന്റുകളും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.


ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടതായും അധികൃതര്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ വന്‍ പിഴ ചുമത്തുമെന്നും ഇക്കണൊമിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.


2017 ലെ വില നിലവാരം ഇക്കണൊമിക് ഡിപ്പാര്‍ട്ടുമെന്റ് ശേഖരിച്ചിരുന്നു. വാറ്റ് ഏര്‍പ്പെടുത്തിയ ശേഷമുള്ള വില നിലവാരം പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ താമസിയാതെ എത്തും. അഞ്ചു ശതമാനം നികുതിയില്‍ കൂടുതല്‍ ഈടാക്കുന്നതും വാറ്റിന്റെ പരിധിയില്‍ വരാത്ത ചെറുകിട വ്യാപാരികളും റെസ്റ്റൊറന്റുകളും കഫ്തീരിയകളും വാറ്റിന്റെ പേരില്‍ അധിക തുക ഈടാക്കുന്നതി.


ഇക്കണൊമിക് ഡിപ്പാര്‍ട്ടുമെന്റില്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് മാത്രമാണ് നികുതി ഈടാക്കാന്‍ അനുമതിയുള്ളു. ഇതിനായി വാറ്റ് അക്കൗണ്ട് രേഖപ്പെടുത്തിയ ബില്ലോ രസീതോ നല്‍കേണ്ടതുമുണ്ട്. എന്നാല്‍, ബില്‍, രസീത് എന്നിവ ഇല്ലാതെ വാറ്റ് ഈടാക്കുകയാണ് പലരും.


വാറ്റ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ 800555 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡിഇഡി അണ്ടര്‍ സെക്രട്ടറി ഖലീഫ സലിം അല്‍ മന്‍സൂരി പറഞ്ഞു.


Tags : VAT 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ