General News

യുഎസിന് വലിയ ആണവ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

Wed, Jan 03, 2018

Arabianewspaper 320
യുഎസിന് വലിയ ആണവ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

അമേരിക്കയ്ക്ക് വലിയ ആണവ ബട്ടണ്‍ ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ ബട്ടണ്‍ പരാമര്‍ശം.


അമേരിക്കയുടെ ആണവ ബട്ടണ്‍ വലുതും കുടുതല്‍ ശക്തിയുള്ളതുമാണെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ പ്രസിഡന്റ് കിംജോംഗ് ഉനിനുള്ള മറുപടിയിലാണ് ട്രംപിന്റെ ഭീഷണി മുഴക്കല്‍.


ഉത്തര കൊറിയയുടേതിനാക്കള്‍ വലുതും ശക്തിയുള്ളതുമാണ് അമേരിക്കന്‍ ആണവ പടക്കോപ്പുകള്‍ എന്ന അര്‍ത്ഥത്തിലാണ് ട്രംപിന്റെ ട്വീറ്റ്.


പട്ടിണിയും മോശം അവസഥയും കാരണം ബുദ്ധിമുട്ടുന്ന രാജ്യത്തിന്റെ പ്രസിഡന്റിനോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കു എന്റെ കൈവശം ഇരിക്കുന്ന ആണവ ബട്ടണ്‍ വലുതും ശക്തിയേറിയതുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.


പുതുവത്സരത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് തന്റെ കൈയ്യില്‍ ആണവ ബട്ടണ്‍ ഉണ്ടെന്ന് കിം ജോംഗ് പറഞ്ഞത്. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൊറിയ പറഞ്ഞു. ചിരി്ച്ചു കൊണ്ട് ചിത്രം എടുക്കാനുള്ള ഒരു അവസരമായി മാറ്റാനുള്ള ഇത്തരം ചര്‍ച്ചകളില്‍ യുഎസ് വിശ്വസിക്കുന്നില്ലെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ