General News

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ രാജിവെച്ചു

Tue, Jan 02, 2018

Arabianewspaper 351
കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ രാജിവെച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യുലന്‍സ്റ്റിന്‍ രാജിവെച്ചു. ടീമിനെ വിജയിപ്പിക്കുന്നതിനായി സാധിക്കാത്തതിനാലാണ് രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ഇതുവരെ രണ്ടു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. പുതുവത്സരത്തലേന്ന് കൊച്ചിയില്‍ നടന്ന മത്സരത്തിലും പരാജയമായിരുന്നു. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാനായത്. ഏഴു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.


അതേസമയം,. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് റെനി പറയുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.


അടുത്ത മത്സരം ജനുവരി നാലിന് പൂനെയ്‌ക്കെതി കൊച്ചിയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഇതിനു മുമ്പ് പുതിയ കോച്ചിനെ നിയമിക്കുമെന്നാണ് സൂചന.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ