General News

മേഘാലയ : നാലു എംഎല്‍എമാര്‍ ബിജെപിയില്‍

Tue, Jan 02, 2018

Arabianewspaper 316
മേഘാലയ : നാലു എംഎല്‍എമാര്‍ ബിജെപിയില്‍

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന മേഘാലയയില്‍ ബിജെപിയിലേക്ക് എംഎല്‍എമാരും നേതാക്കളും എത്തുന്നു. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ക്കൊപ്പം രണ്ട് സ്വതന്ത്രരും ബിജെപിയില്‍ എത്തി.


കോണ്‍ഗ്രസ് എംഎല്‍എ എഎല്‍ ഹെക്,. എന്‍സിപി എംഎല്‍എ സര്‍ബര്‍ ഷുവായില എന്നിവരും രണ്ട് സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗോള്‍ഫ് ലിങ്ക് മൈതനത്ത് ചേര്‍ന്ന ചടങ്ങിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.


ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, മേഘലയയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ചടങ്ങില്‍ എത്തിയിരുന്നു,. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഷിബുന്‍ ലിംങ്‌ധോയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. ആസാം മന്ത്രിയും വടക്കു കിഴക്കന്‍ എന്‍ഡിഎ ചെയര്‍മാനുമായ ഹേമന്ത ബിശ്വാസും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ മുകള്‍ സംഗ് മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് തങ്ങള്‍ മുന്നണി വിടുന്നതെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ 60 അംഗ സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അംഗ സംഖ്യ ഇതോടെ 23 ആയി കുറഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും പുറത്തു നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മേഘാലയയില്‍ ഇവര്‍ ഭരണം നടത്തുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ