General News

മഹാരാഷ്ട്രയില്‍ മറാത്ത-ദലിത് സംഘര്‍ഷം രൂക്ഷം

Tue, Jan 02, 2018

Arabianewspaper 290
മഹാരാഷ്ട്രയില്‍ മറാത്ത-ദലിത് സംഘര്‍ഷം രൂക്ഷം

മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും മറാത്ത-ദലിത് സംഘര്‍ഷം വ്യാപകമായി. പൂനെയില്‍ നടന്ന ദലിത് റാലിയോട് അനുബന്ധിച്ചുണ്ടായ വിഷയങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിആര്‍ അംബേദ്കറിന്റെ കൊച്ചു മകന്‍സ പ്രകാശ് അംബേദ്കറാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


മഹാരാഷ്ട്രയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളാണി ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ശിവസേന ആരോപിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്തു.


ഏഴോളം പോലീസ്‌കാര്‍ക്കും പരിക്കുണ്ട്. ഔറംഗബാദിലെ ദലിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി.. പൂനെയിലും ഔറാംഗാബാദിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.


സംഭവത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഗവര്‍ണര്‍ ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.


സംഘര്‍ഷങ്ങളെ തുടര്‍ന്ന് നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദലിത് നേതാവ് ജിഗ്നേഷ് മേവാനി പൂനെയില്‍ നടത്തിയ ഭീം കൊറിഗാം യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികഘോഷത്തെ തുടര്‍ന്നാണ് സംഘര്‍ഷം. പ്രകാശ് അംബേദ്കര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


ആര്‍എസ്എസ്-ബിജെപി എന്നിവരുടെ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ദലിത് സംഘര്‍ഷം ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപിച്ചു,.

Tags : Maharashtra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ