General News

അമേരിക്കയ്‌ക്കെതിരെ രൂക്ഷ നിലപാടുമായി പാക്കിസ്ഥാന്‍ . യുഎസ് അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം

Tue, Jan 02, 2018

Arabianewspaper 222
അമേരിക്കയ്‌ക്കെതിരെ രൂക്ഷ നിലപാടുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാന് യാതൊരു സഹായവും ഭാവിയില്‍ നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുഎസിനെതിരെ ശക്തമായ പ്രതിഷേധവുമായി പാക് ഭരണകൂടം. യുഎസ് പ്രസിഡന്റ് പരാമര്‍ശിച്ച നുണകളും ചതികളും എന്താണെന്ന് വിശദീകരിക്കണമെന്ന് പാക് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.


തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്നതാണെന്നും ഇതിന് വിശദീകരണം ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ യുഎസ് അംബസാഡറെ പാക് വിദേശ കാര്യ മന്ത്രാലയം വിളിച്ചു വരുത്തി.


യുഎസ് അംബാസഡര്‍ ഡെവിഡ് ഹാലെയെ വിളിച്ചു വരുത്തിയ വിദേശ കാര്യ മന്ത്രാലയം പ്രസിഡന്റ് പറഞ്ഞ നുണകളുടെ വിശദീകരണം ആവശ്യപ്പെട്ടു.


ഭീകര വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ പാക്കിസ്ഥാന് നല്‍കി വന്ന എല്ലാ സഹായങ്ങളും തങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു, 3300 കോടി യുഎസ് ഡോളറാണ് പാക്കിസ്ഥാന് നല്‍കിയതെന്നും


എന്നാല്‍, അമേരിക്കയുടെ ഒരു സഹായവും തങ്ങള്‍ക്ക് വേണ്ടെന്നും ഇതുവരെ തന്ന സഹായധനമെല്ലാം തിരിച്ചടച്ചിടുണ്ടെന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു


യുഎസ് നിലപാടിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു,.


അമേരിക്ക ഇതുവരെ പാക്കിസ്ഥാന് നല്‍കിയ എല്ലാ സഹായങ്ങളും പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാണെന്ന് പാക് വിദേശ കാര്യ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.


അമേരിക്കയില്‍ നിന്ന് സഹായം തേടിയ ശേഷം ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് യുഎസ് കുറ്റപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും പ്രസ്താവന യുദ്ധം തുടങ്ങിയതോടെ ഉഭയ കക്ഷി ബന്ധം വഷളായിരിക്കുകയാണ്.


യുഎസിന്റെ സഹായമില്ലെങ്കിലും ചൈനയുടെ സഹായം ലഭിക്കുമെന്നതിനാലാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു നിലപാട് എടുക്കുന്നതെന്ന് കരുതുന്നു. അഫ്ഗാനിസ്ഥാനിലെ പരാജയം മറച്ചു വെയ്ക്കാന്‍ യുഎസ് നടത്തുന്ന ശ്രമത്തിന്റെ ഫലമായാണ് ഇപ്പോഴത്തെ നിലപാട് എന്ന് പാകിസ്ഥാന് കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ