General News

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ ; വ്യാപക പ്രതിഷേധം

Tue, Jan 02, 2018

Arabianewspaper 213
മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ ; വ്യാപക പ്രതിഷേധം

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ രാജ്യമെങ്ങും അലോപ്പതി ഡോക്ടര്‍മാരുടെ പ്രതിഷേധം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രോഗികള്‍ക്ക് ഉപദ്രവകരമാണെന്ന് ഇന്ത്യന്‍ മെഡിക്കല്ഡ അസോസിയേഷന്‍ ആരോപിച്ചു,.


ഐഎംഎ ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കുകയാണ്.. കേരളത്തില്‍ മെഡിക്കല്‍ ബന്ദായിരിക്കുമെന്ന് സംസ്ഥാന ഘടകം അറിയിച്ചു.,


രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. ക്യാഷ്വാലിറ്റി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.


മെഡിക്കല്‍ ബന്ദ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ നീണ്ട നിരയാണ്. സമരം അറിയാതെ ദുരെ ദിക്കില്‍ നിന്നും എത്തിയവര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷാവസ്ഥയായി.


ഇതേ തുടര്‍ന്ന് രാവിലെ ഒരു മണിക്കൂര്‍ പ്രതിഷേധിച്ച ശേഷം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ