General News

സിആര്‍പിഎഫ് ക്യാമ്പിനു നേരേ ഭീകരാക്രമണം, 3 ജവാന്‍മാര്‍ക്ക് വീരമൃത്യു

Sun, Dec 31, 2017

Arabianewspaper 755
സിആര്‍പിഎഫ് ക്യാമ്പിനു നേരേ ഭീകരാക്രമണം, 3 ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. ചാവേര്‍ സ്‌ഫോടനത്തിന് എത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.


കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് കേന്ദ്രത്തിലാണ് ആക്രമണം. ജെയ്‌ഷെ മുഹമദ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


ജെയ്‌ഷെ മുഹമദ് കമാന്‍ഡര്‍ നൂര്‍ മുഹമദ് എന്ന മൂന്നടിയുള്ള ഭീകരനെ വധിച്ചതിന് തിരിച്ചടിയായാണ് ഈ ആക്രമണം. സൈനിക മേധാവി ബിപിന്‍ റാവത് സംസ്ഥാനം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇത്.


ജെയ്‌ഷെ ഭീകരരുടെ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം സൈനിക കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനായി പ്രത്യേക ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, ഭീകരര്‍ കെട്ടിടത്തില്‍ നുഴഞ്ഞു കയറുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ