General News

നിതിന്‍ പട്ടേലിന് ധനകാര്യം ലഭിച്ചു, പ്രതിസന്ധി നീങ്ങി

Sun, Dec 31, 2017

Arabianewspaper 870
നിതിന്‍ പട്ടേലിന് ധനകാര്യം ലഭിച്ചു, പ്രതിസന്ധി നീങ്ങി

ഉടക്കി നിന്ന ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ധനകാര്യ വകുപ്പിന്റെ ചുമതല ലഭിച്ചു, നേരത്തെ, സൗരഭ് പട്ടേലിനാണ് ധനകാര്യ വകുപ്പ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ചുമതലയേല്‍ക്കാതെ മാറി നിന്ന നിതിന്‍ പട്ടേലിനെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച് സംസാരിച്ചിരുന്നു. ഉചിതമായ വകുപ്പ് നല്‍കുമെുന്ന് നിതിന്‍ പട്ടേലിന് ഉറപ്പു നല്‍കി. ഇതോടയാണ് നിതിന്‍ പട്ടേല്‍ സെക്രട്ടറിയേറ്റിലെത്തി ചുമതല ഏറ്റെടുത്തത്.


മുമ്പ് കൈയ്യാളിയിരുന്ന വകുപ്പുകള്‍ തിരികെ വേണമെന്നും ഇല്ലെങ്കില്‍ രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയ നിതിന്‍ പട്ടേലുമായി ധനമന്ത്രിയും ഗുജറാത്തിന്റെ ചുമതലയുമുള്ള അരുണ്‍ ജെയ്റ്റിലി ചര്‍ച്ച നടത്തിയിരുന്നു.


സത്യ പ്രതിജ്ഞ ചെയ്ത ശേഷം സെക്രട്ടറിയേറ്റില്‍ എത്തി ചുമതല ഏറ്റെടുക്കാതിരുന്ന നിതിന്‍ പട്ടേലിനെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം പാളിയിരുന്നു. തനിക്ക് അ്പ്രധാന വകുപ്പുകള്‍ നല്‍കിയതില്‍ അതൃപ്തി ഉണ്ടെന്നും മുമ്പ് ഉണ്ടായിരുന്ന വകുപ്പുകള്‍ തിരികെ വേണമെന്നും നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.


അതേസമയം, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി താന്‍ ചര്‍ച്ച നടത്തിയെന്നും അനുയോജ്യമായ വകുപ്പുകള്‍ നല്‍കുമെന്ന് അറിയിച്ചുവെന്നും ഇതിനാല്‍ ഇന്നു തന്നെ സെക്രട്ടറിയേറ്റിലെത്തി ചുമതല ഏല്‍ക്കുമെന്നും നിതിന്‍ പട്ടേല്‍ രാവിലെ അറിയിച്ചിരുന്നു..


ഇതോടെ കുറച്ചു ദിവസമായി ഗുജറാത്ത് ബിജെപിയില്‍ നിലനിന്നിരുന്ന അനിഷ്ചിതത്വത്തിന് വിരാമമായി. പട്ടേല്‍ വോട്ടുകള്‍ ഇക്കുറി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് നിതിന്‍ പട്ടേലിന് സുപ്രധാന വകുപ്പുകള്‍ നല്‍കേണ്ടതില്ലെന്ന് വിജയ് രൂപാണി തീരുമാനിച്ചത്.


ധനമന്ത്രിയായിരുന്ന നിതിന്‍ പട്ടേലിന് പകരം മറ്റൊരു ജൂനിയര്‍ നേതാവായാസൗരഭ് പട്ടേലിനെയാണ് വിജയ് രൂപാണി തിരഞ്ഞെടുത്തത്. ആരോഗ്യ വകുപ്പ്,. പാലം, റോഡ് വകുപ്പുകളുമാണ് ഇക്കുറി നിതിന്‍ പട്ടേലിന് ലഭിച്ചത്. മന്ത്രിസഭയിലെ രണ്ടാമന്‍ നിതിന്‍ പട്ടേലായിരിക്കുമെന്നും ഉപമുഖ്യമന്ത്രിയായി തുടുരമെന്നും ദേശീയ നേതൃത്വം അറിയിച്ചു. ഇതോടെ. നിതിന്‍ പട്ടേല്‍ വഴങ്ങുകയായിരുന്നു.


ബിജെപിയില്‍ പട്ടേല്‍ വിഭാഗത്തിന് അവഗണനയാണെന്നും നിതിന്‍ പട്ടേല്‍ പത്ത് എംഎല്‍എമാരുമായി എത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് മികച്ച പദവി അദ്ദേഹത്തിന് നല്‍കുമെന്ന് പട്ടേല്‍ സമര സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ പ്രസ്താവിച്ചിരുന്നു. ബിജെപിയിലെ വിമത നീക്കം തങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് കോണ്‍ഗ്രസും പറഞ്ഞിരുന്നു. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് മെഹ്‌സനയില്‍ പട്ടേല്‍ വിഭാഗം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags : Nitin Patel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ