General News

പോലീസുകാരിയെ തല്ലിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്

Sun, Dec 31, 2017

Arabianewspaper 832
പോലീസുകാരിയെ തല്ലിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്

വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ ആക്രമിച്ചതിനാണ് കേസ്, ഹിമാചല്‍ പ്രദേശിലെ പുതിയ എംഎല്‍എ ആശാകുമാരിയുടെ നടപടിയാണ് വിവാദമായത്.


സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ ഇടപെട്ടു. രാഹുലിന്റെ ശകാരത്തെ തുടര്‍ന്ന് ആശാകുമാരി പോലീസുകാരിയോട് മാപ്പു പറഞ്ഞു.


ഷിംലയില്‍ തിരഞ്ഞെടുപ്പു അവലോകന യോഗത്തിന് എത്തിയ രാഹുല്‍ ഗാന്ധിയുടെ സമീപത്തേക്ക് ആശാകുമാരി എത്താന്‍ ശ്രമിക്കവെ പോലീസ് ഉദ്യോഗസ്ഥ തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രകോപിതയായി ഇവര്‍ പോലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിക്കുകയായിരുന്നു. പൊടുന്നനെ തന്നെ ഇവരും തിരിച്ചു തല്ലി.


പോലീസുകാരിയെ എംഎല്‍എ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. ഇത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് രാഹുല്‍ പറഞ്ഞു,. തനിക്കില്‍ അതൃപ്തി ഉണ്ടെന്നും രാഹുല്‍ പറഞ്ഞു,.


ഇതോടെ ഖേദം പ്രകടിപ്പിച്ച എംഎല്‍എ രാഹുലിനെ കാണാനുള്ള ആവേശത്തില്‍ പോലീസു കാരിയെ തല്ലിയതാണെന്ന് വിശദീകരിച്ചു ചെയ്ത തെറ്റിന് മാപ്പു ചോദിക്കുന്നതായും ഇവര്‍ പറഞ്ഞു,. തന്റെ മകളുടെ പ്രായം മാത്രം ഉള്ള പോലീസ് കാരി തന്റേയും കരണത്തടിച്ചതും അപമാനിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടി. ഇവരും മര്യാദ കാണിക്കേണ്ടിയിരുന്നുവെന്നും ആശാകുമാരി പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ