Troll Today News

ജോയിമാത്യുവിന്റെ ആത്മീയ യാത്ര - ഞാന്‍ ഒരു മതത്തിന്റേയും അടിമയല്ല

Sun, Dec 31, 2017

Arabianewspaper 2424
ജോയിമാത്യുവിന്റെ ആത്മീയ യാത്ര - ഞാന്‍ ഒരു മതത്തിന്റേയും അടിമയല്ല

ഞാന്‍ ഒരു മതത്തിന്റേയും അടിമയല്ല, ഇതു വായിച്ചപ്പോള്‍ ഹിന്ദു ആകണമെന്ന് തോന്നി. എന്നാല്‍, ഏത് ഹിന്ദു? നമ്പുതിരി,. നായര്‍, ഈഴവന്‍സ ദലിതന്‍? ഇതിനുള്ള വഴി പറഞ്ഞു തരു - എന്ന് ആവശ്യപ്പെട്ടാണ് നടന്‍ ജോയ് മാത്യുവിന്റെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്.


ഇത് പൊടുന്നനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മതത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്ത് മനുഷ്യനെ കാണുന്ന സ്വതന്ത്ര ചിന്താബോധത്തില്‍ നിന്ന് ജോയ് മാത്യുവിന്‍്‌റെ കുറിപ്പ്. 


സത്യമായും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന കാര്യം എന്റെ തലയിൽ ഉദിച്ചതോ ഞാൻ ഉണ്ടാക്കിയതോ അല്ല- എന്റെ ഒരു സുഹ്രുത്ത്‌ വാട്ട്സ്‌ അപ്പിലൂടെ അയച്ചു തന്നതാണു- വായിച്ചപ്പോൾ ഇതിൽ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാൽ എന്റെ വായനക്കാർക്ക്‌ വേണ്ടി ഇവിടെ പോസ്റ്റുന്നു-
ഞാൻ ഒരു മതത്തിന്റേയും അടിമയല്ല,
ഇത്‌ വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണു നല്ലതെന്നും തോന്നി- പക്ഷെ ഏത്‌ ഹിന്ദു?
നബൂതിരി? നബ്യാർ? നായർ? ഈഴവൻ?
ഇനി അതുമല്ല ഒരു ദളിത്‌ എങ്കിലും ആകാൻ പറ്റുമോ? ഉണ്ടെങ്കിൽ അതിനുള്ള വഴി എന്ത്‌ എന്നുകൂടി പറഞ്ഞുതരണേ..


 


ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ.!


ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട..
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല...
തൊപ്പി വെക്കണ്ട...
സുന്നത്ത് നടത്തേണ്ട...
മാമോദീസ മുങ്ങണ്ട...
രാവിലെ എണീറ്റ്
അമ്പലത്തിൽ പോണ്ട...
വിശ്വാസമുള്ളോർക്ക് പോയാ മതി.
പോണന്നു തോന്നുമ്പോ
ഏതമ്പലത്തിലും 
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.പോയാലും പോയിട്ടില്ലേലും 
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല... 
ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ് 
ചാപ്പ കുത്തില്ല..,
മതത്തീന്ന് പുറത്താക്കില്ല.. 
ചത്താൽ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..
കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട..
ശുപാർശക്കത്ത് വേണ്ട...
ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ
അമ്പലത്തിലേക്ക് പോകില്ല...
മതദൈവ വിശ്വാസിയാണോന്ന് 
പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല...
പെണ്ണ് മതവിശ്വാസിയാണോന്നോ 
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം 
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല...
ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.
കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം
ഡാൻസ് കളിക്കാം പാട്ട് പാടാം
പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം
ആർക്കും വോട്ടു ചെയ്യാം,
എങ്ങനേം ജീവിക്കാം നിയമങ്ങളില്ല...
മരണാനന്തര പേടിപ്പിക്കലുകളില്ല
മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..
ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല -
സമയമുള്ളവർക്ക്
വേദങ്ങൾ പഠിച്ചാൽ 
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും 
ഉത്തരം പറയാം.
പെണ്ണിന് പ്രത്യേകം നിയമാവലികളില്ല...
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല...
പെണ്ണ് ഡാൻസ് കളിച്ചാൽ
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും‌..
ചെറുപ്പം മുതലേ ഡാൻസിനയക്കും...
പാട്ടിനയക്കും... സ്പോർട്ട്സിനയക്കും...
മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല...
നിയമങ്ങളില്ല.. നിരോധനങ്ങളില്ല...
എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം ,
നക്ഷത്രം തൂക്കാം,
പുൽക്കൂടൊരുക്കാം
ഏതുത്സവവും ആഘോഷിക്കാം,
ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും
,ക്രിസ്മസ് ,ഈസ്റ്റർ, ഈദ്,നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം.
ഒരുത്തനും ചോദിക്കില്ല;
പിന്നെ ഇതു ഷെയർ ചെയ്യാൻ
ആരെയും പേടിക്കേണ്ട !
സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..
ഇഷ്ടം പോലെ ജീവിതം.!!
മതമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്...
മതമില്ലേന്ന് ചോദിച്ചാൽ ഇല്ല.! !

Tags : Joy Mathew 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ