General News

രജനി രാഷ്ട്രീയത്തിലേക്ക്, ആരാധകരെ ആവേശത്തിലാക്കി പ്രഖ്യാപനം

Sun, Dec 31, 2017

Arabianewspaper 836
രജനി രാഷ്ട്രീയത്തിലേക്ക്, ആരാധകരെ ആവേശത്തിലാക്കി പ്രഖ്യാപനം

രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഫാന്‍സ് അസോസിയേഷന്‍ കൂട്ടായ്മയുടെ പുതുവത്സരാഘോഷ സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. സ്വന്തം പാര്‍ട്ടി രൂപികരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും രജനീ പ്രഖ്യാപിച്ചു.


ചെന്നൈയിലെ കോടമ്പാക്കത്ത് ആരാധകരുടെ കൂട്ടായ്മയുടെ സമാപന ദിവസമായ ഇന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനി സൂചന നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമെന്നായിരുന്നു രജനിയുടെ മറുപടി.


പദവി, സ്ഥാനം എന്നിവയില്‍ മോഹമില്ല. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള സമയമാണിതെന്ന് തനിക്ക് തോന്നി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതൃപ്തിയുണ്ടെന്നും രജനീ പറഞ്ഞു.


അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാനത്തെ രാജ്യം മുഴുവന്‍ പരിഹസിക്കുകയാണ് ഇതില്‍ മാറ്റമുണ്ടാക്കുമെന്നും ഇതിനാണ് രാഷ്ട്രീയത്തില്‍ താന്‍ ഇറങ്ങുന്നതെന്നും രജനി പറഞ്ഞു. ഇനിയും രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കില്‍ പിന്നീട് കൂറ്റബോധം തോന്നുമെന്ന് കരുതുന്നു. ഇതിനാലാണ് ഇപ്പോള്‍ ഈ തീരുമാനം എടുത്തതെന്നും രജനി പറയുന്നു.

Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ