General News

ഗുജറാത്ത് സര്‍ക്കാരിനെ താഴെയിറക്കാന്‍ നിതിന്‍ പട്ടേലിന് ഹാര്‍ദ്ദിക്കിന്റെ വാഗ്ദാനം

Sat, Dec 30, 2017

Arabianewspaper 815
ഗുജറാത്ത് സര്‍ക്കാരിനെ താഴെയിറക്കാന്‍ നിതിന്‍ പട്ടേലിന് ഹാര്‍ദ്ദിക്കിന്റെ വാഗ്ദാനം

ഗുജറാത്ത് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ കോണ്‍ഗ്രസ് മുന്നണിയിലെത്തിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ നീക്കം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലില്‍ നിന്നും സുപ്രധാന വകുപ്പുകള്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നീക്കത്തിനെതിരെയാണ് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ രക്ഷാ കവചവുമായി രംഗത്ത് എത്തിയത്.


പത്ത് ബിജെപി എംഎല്‍എമാരുമായി പുറത്തു വന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും നിതിന്‍ പട്ടേലിന് അര്‍ഹായ പദവി നല്‍കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടാമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.


മുമ്പ് കയ്യാളിയിരുന്ന വകുപ്പുകള്‍ എടുത്തുമാറ്റിയതോടൊയാണ് നിതിന്‍ പട്ടേല്‍ ഉടക്കിയത്. താന്‍ മുമ്പു കയ്യാളിയിരുന്ന വകുപ്പുകള്‍ എല്ലാം തിരി്ച്ചു നല്‍കണമെന്ന് നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ധനകാര്യം, പെട്രോളിയം,. നഗരവികസനം എന്നിവയാണ് പട്ടേലിന് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ മന്ത്രിസഭയില്‍ വകുപ്പുകള്‍ വിഭജിച്ചപ്പോള്‍ ധനകാര്യം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പട്ടേലില്‍ നിന്ന് എടുത്തുമാറ്റി. ആരോഗ്യം. റോഡ് ആന്‍ഡ് ബില്‍ഡിംഗ്. മെഡിക്കല്‍ എഡ്യുക്കേഷന്‍, നര്‍മദ തുടങ്ങിയ വകുപ്പുകളാണ് ഇപ്പോള്‍ നല്‍കിയത്.


അതേസമയം, നിതിന്‍ പട്ടേലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സൗരഭ് പട്ടേലിന് ധനകാര്യം നല്‍കി. പെട്രോളിയം, നഗര വികസനം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈയ്യാളുകയാണ്. ഉപമുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണത്തില്‍ പങ്കാളിയാകുമ്പോള്‍ തനിക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ വേണം. മൂന്നു ദിവസത്തെ സാവകാശം മുഖ്യമന്ത്രിക്ക് നല്‍കിയതായും ഇതിനു ശേഷം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു.


പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു വാഘാനിയും വെള്ളിയാഴ്ച രാത്രി ഒമ്പതിന് യോഗം ചേര്‍ന്നിരുന്നു. നാലു മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിജയ് രൂപാനി വിട്ടു വീഴചയ്ക്ക് തയ്യാറായില്ല.


പട്ടേല്‍ വിഭാഗത്തിനെ വരുതിയില്‍ നിര്‍ത്താനും വഴിക്കു കൊണ്ടുവരാനുമാണ് ബിജെപി നേതൃത്വം നിതിന്‍ പട്ടേലിനെ ഒതുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയില്ലാതെ തന്നെ ബിജെപി ഇക്കുറി ഭരണം തിരിച്ചു പിടിച്ചതിനെ തുടര്‍ന്നാണ് നിതിന്‍ പട്ടേലിനെ ഒതുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags : Nitin Patel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ