General News

അതിരൂപത: പരസ്യ വിവാദങ്ങള്‍ക്ക് വിലക്ക്

Sat, Dec 30, 2017

Arabianewspaper 906
അതിരൂപത: പരസ്യ വിവാദങ്ങള്‍ക്ക് വിലക്ക്

ഏറണാകുളം- അതിരൂപതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമിക്കച്ചവട വിവാദത്തില്‍ പരസ്യമായി ആരോപണം പാടില്ലെന്ന് ബിഷപ്പ് കൗണ്‍സില്‍. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍പനയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ സഭയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണ് പരസ്യ വിമര്ശനങ്ങളും ചര്‍ച്ചയും ഒഴിവാക്കാനും ബിഷപ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.


അതിരൂപതയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കരയിലെ ഭൂമി ചില നഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ നികത്തനായി വില്‍പന നടത്തി. . ഇതില്‍ വന്‍ നഷ്ടം ഉണ്ടായെന്നാണ് പരാതി. കാലടിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനായി സ്ഥലം വാങ്ങുകയും പിന്നീട് മെഡിക്കല്‍ കോളേജ് പദ്ധതി ഉപേക്ഷിച്ചതോടെ ഇതില്‍ വന്ന നഷ്ടം നികത്താന്‍ തൃക്കാക്കരയിലെ സ്ഥലം വില്‍ക്കുകയുമായിരുന്നു.


മൂന്നേക്കറോളം ഭൂമി വിറ്റിട്ടും കടം വീട്ടാന്‍ കഴിഞ്ഞില്ല. 27 കോടി രൂപയ്ക്കാണ് ഈ ഭൂമി വില്‍ക്കാന്‍ കരാറായത്. നോട്ടു നിരോധനത്തെ തുടര്‍ന്ന് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടയാള്‍ ഇതില്‍ നിന്നും പിന്‍മാറി. എന്നാല്‍. മൂന്നിലൊന്ന പണം നല്‍കി ഭൂമി വില്‍ക്കാന്‍ അതിരൂപത തയ്യാറായി. ബാക്കി പണത്തിന് സാവാകാശം നല്‍കി. രജിസ്‌ട്രേഷന്‍ ഒമ്പതു കോടി രൂപയ്ക്ക് നടത്തി കൊടുത്ത ശേഷം പിന്നീട് പണമായി ഇയാള്‍ നല്‍കിയില്ല. പകരം ദേവികുളത്ത് 25 ഏക്കറും ആനവിരട്ടിയില്‍ 17 ഏക്കറും ഭൂമി പകരമായി നല്‍കി.


ഈ ഭൂമി പരിസ്ഥിതി ലോലപ്രദേശത്തായതിനാല്‍ നിര്‍മാണത്തിന് അനുമതിയില്ല. ഇതാണ് ഭൂമിക്കച്ചവടത്തിലൂടെ ബിഷപ്പ് മാര്‍ ആലഞ്ചേരി സഭയ്ക്ക നഷ്ടമുണ്ടാക്കിയതായി ചിലര്‍ ആരോപിക്കുന്നത്. ചില വൈദികരും വിമത പ്രവര്‍ത്തകരും ചേര്‍ന്ന് മാധ്യമങ്ങളിലൂടെ ചില കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
സീറോ മലബാര്‍ സഭ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ