General News

മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാത ഉയര്‍ത്തിയ സംഭവത്തില്‍ നടപടി

Sat, Dec 30, 2017

Arabianewspaper 2068
മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാത ഉയര്‍ത്തിയ സംഭവത്തില്‍ നടപടി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ശുപാര്‍ശ ചെയ്തു.


സര്‍ക്കാര്‍ ചട്ടം ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയതിനും ദേശീയ ഗാനത്തിന് പകരം ആദ്യം വന്ദേമാതരം ആലപിച്ചതിനുമെതിരെയാണ് നടപടി. സ്‌കൂള്‍ മാനേജ് മെന്റിനെതിരെ വിദ്യാഭ്യാസ വകുപ്പാണ് നടപടിയുമായി നീങ്ങുന്നത്.


പൊതു വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. നവംബര്‍ 27 ന് നല്‍കിയ ഉത്തരവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


പാലക്കാട് വടക്കുതല കണ്ണകിയമ്മന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആര്‍എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് 2017 ഓഗസ്ത് 15 ന് ദേശീയ പതാക ഉയര്‍ത്തിയിരുന്നു.


ജില്ലാ കളക്ടര്‍ തലേന്ന് രാത്രി അടിയന്തര സര്‍ക്കുലര്‍ ഇറക്കി ഇത് തടഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കുലര്‍ മറികടന്ന് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.രാഷ്ട്രീയ നേതാവ് സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന ചട്ടവും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മോഹന്‍ ഭാഗവത് രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും ആര്‍എസ്എസ് രാഷ്ട്രീയ സംഘടനയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ രജിസറ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് സംഘപരിവാര്‍ വാദം.


സ്‌കൂള്‍ മേധാവിക്കോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് ദേശീയ പതാക ഉയര്‍ത്താന്‍ അവകാശമുള്ളതെന്ന് ചട്ടങ്ങളില്‍ പറയുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് ആര്‍എസ്എസ് വാദിക്കുന്നു. 2004 ല്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതനുസരിച്ച് രാജ്യത്തെ ഏതൊരു പൗരന്റേയും അവകാശവും കടമയുമാണ് ദേശീയ പതാക ഉയര്‍ത്തല്‍ എന്ന് കോടതി പറഞ്ഞു. ഈ ഉത്തരവ് ഉയര്‍ത്തിപിടിച്ചാണ് സംഘപരിവാര്‍ പ്രതിരോധിക്കുന്നത്.


ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന് നിഷ്‌കര്‍ഷ ഉണ്ടായിട്ടും. വന്ദേ മാതരമാണ് ആലപിച്ചതെന്ന് ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും ഫ്‌ളാഗ് കോഡിലെ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ദേശീയ ഗാനം ചടങ്ങ് കഴിയുന്നതിനു മുമ്പ് ആലപിച്ചതായും ഇതിന്റെയെല്ലാം വീഡിയോയുണ്ടെന്നും സംഘപരിവാര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ