General News

ബാലകൃഷ്ണ പിള്ളയെ മന്ത്രിയാക്കാന്‍ നീക്കം, എന്‍സിപിയിലേക്ക്

Sat, Dec 30, 2017

Arabianewspaper 787
ബാലകൃഷ്ണ പിള്ളയെ മന്ത്രിയാക്കാന്‍ നീക്കം, എന്‍സിപിയിലേക്ക്

എന്‍സിപിയില്‍ മന്ത്രിയാകാന്‍ ആളില്ലാത്തതിനാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പാര്‍ട്ടിയിലെടുക്കാനും മന്ത്രിയാക്കാനും നീക്കം,. തോമസ് ചാണ്ടിയാണ് ഇതിനു പിന്നില്‍. ശശീന്ദ്രന്റെ വരവ് തടയുകയാണ് ഇതിലൂടെ തോമസ് ചാണ്ടി ലക്ഷ്യമിടുന്നത്.


ഇതിന്റെ ഭാഗമായി എന്‍സിപി അദ്ധ്യക്ഷന്‍ ടി പി പീതാബരന്‍ മാസ്റ്റര്‍ ആര്‍ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയില്‍ ചെന്നു കണ്ടു. ശശീന്ദ്രനെ കോടതി കുറ്റമുക്തനാക്കും വരെ മന്ത്രിയില്ലാതെ ഇരിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും ഇതിനെ മറികടക്കാന്‍ പുതിയ നീക്കം നടത്തുകയാണെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു.


എന്നാല്‍, ശശീന്ദ്രന്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തന്റെ മന്ത്രിസഭാ പ്രവേശനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിഞ്ഞാണ് ശശീന്ദ്രന്റെ നീക്കം,. ഏതെങ്കിലും കാരണവശാല്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കാനായില്ലെങ്കില്‍ ഗണേഷിനെ കൊണ്ടുവരാനും എന്‍സിപിക്ക് പദ്ധതിയുണ്ട്.


ഇന്ന് എന്‍സിപി സംസ്ഥാന കമ്മറ്റി ചേരുന്നുണ്ട്,. ബാലകൃഷ്ണപിള്ളയുടെ രംഗ പ്രവേശം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അഴിമതി നടത്തിയതിന്റെ പേരില്‍ ശക്ഷിക്കപ്പെട്ടയാളെ മന്ത്രിയായി എടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്നും ശശീന്ദ്രന്‍ വിഭാഗം പറയുന്നു.


എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ തോമസ് ചാണ്ടി നടത്തുന്ന നീക്കം വിജയിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ സംസാരം.


അതേസമയം, ഗണേഷ് കുമാര്‍ എംഎല്‍എ വാര്‍ത്ത നിഷേധിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ