General News

സാമ്പത്തിക പ്രതിസന്ധി: 6,100 കോടി കടം എടുക്കുന്നു

Sat, Dec 30, 2017

Arabianewspaper 1030
സാമ്പത്തിക പ്രതിസന്ധി:  6,100 കോടി കടം എടുക്കുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളം കൊടുക്കാനും പെന്‍ഷന്‍ നല്‍കാനും വിഷമിക്കുന്ന കേരള സര്‍ക്കാര്‍ 6,100 കോടി കടമെടുക്കുന്നു. ട്രഷറി നിയന്ത്രണം നീക്കാനാണ് ഇത്. റിസര്‍വ് ബാങ്കുവഴി കടപത്രം ഇറക്കിയാകും ഈ പണം സ്വരൂപിക്കുക. പക്ഷേ, ഇതിന് 9 ശതമാനം പലിശ നല്‍കണം.


പ്രവാസികളുടെ തിരിച്ച് വരവ്, ചെലവു വര്‍ദ്ധന, ജിഎസ്ടി വരുമാനം ലഭിച്ചു തുടങ്ങാത്തത് എന്നിവയെല്ലാമാണ് പ്രതിസന്ധി തുടരുന്നതിന് കാരണം
ജിഎസ്ടിയില്‍ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം മാത്രമാണ് പ്രതീക്ഷ. നികുതി പിരിവില്‍ 25 ശതമാനം വര്‍ദ്ധന ബഡ്ജറ്റില്‍ പ്രതീക്ഷിച്ചു കണക്കില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ജൂലായ് ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വന്ന നികുതി പിഴവുകള്‍ ഇത് തകിടം മറിച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ കേരളത്തിന് പാഠമായി. സാമ്പത്തിക അച്ചടക്കം പാലിച്ചാകും ഇനി മുന്നോട്ട് പോകുകയെന്നും ധനമന്ത്രി തോമസ് ഐസക് പറയുന്നു. ധനക്കമ്മി മൂന്നു ശതമാനമായി നിലനിര്‍ത്തും. ഇതിനെ തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവെയ്ക്കും. വായ്പ എടുത്ത് വികസനത്തിന് ചെലവിടാന്‍ കഴിയില്ലെന്ന് കേരളം പഠിച്ചതായും നിക്ഷേപ മാര്‍ഗത്തിലൂടെ മാത്രമെ ഇതിന് തയ്യാറാകേണ്ടതുള്ളുവെന്നു തിരിച്ചറിഞ്ഞതായും തോമസ് ഐസക് പറഞ്ഞു.


വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റി വെയ്ക്കാനും പൊതുവിപണിയില്‍ നിന്ന് കടം എടുക്കാനുമുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. 20,000 കോടി വരെ കടം എടുക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പണം അനുവദിച്ച ശേഷം ചെലവഴിക്കാതെ പാഴായിപോയതിനെ തുടര്‍ന്നാണ് വായ്പ എടുക്കുന്നതിന് കേരളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


ട്രഷറികളില്‍ 13,000 കോടിയോളമാണ് ഇങ്ങിനെ കണക്കിലുണ്ടായിട്ടും പണം ഇല്ലാത്ത അവസ്ഥയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പണം വിവിധ സമ്പാദ്യ പദ്ധതികളില്‍ കേരളം നിക്ഷേപിച്ചിരുന്നു. എന്നാല്‍, ഈ പണം സാമ്പത്തിക വര്‍ഷത്തിനു ശേഷം ലാപ്‌സായി. പണം വിനിയോഗിക്കാതിരുന്നതാണ് കാരണം. പൊതു അക്കൗണ്ടില്‍ പണം മിച്ചമായിരുന്നതിലാണ് കടം എടുക്കുന്നതിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


ജനുവരി രണ്ടാം വാരത്തോടെ ട്രഷറി നിയന്ത്രണങ്ങള്‍ നീക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതു വിപണിയില്‍ നിന്ന് കടം എടുക്കാനുള്ള കേന്ദ്രതടസം നീങ്ങിയതായും 6,100 കോടി കടം എടുത്താലും ഈ മാസത്തെ എല്ലാ പ്രതിസന്ധിക്കും പരിഹാരമാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.


ചിലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടി വരും. എന്നാല്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ വിതരണം എന്നിവയ്ക്ക് തടസമുണ്ടാകില്ല.


ട്രഷറിയില്‍ ഇപ്പോള്‍ ഒരു ബില്ലും മാറ്റി നല്‍കുന്നില്ല. ശമ്പളം, പെന്‍ഷന്‍, ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ എന്നിവ മാത്രമാണ് നല്‍കുന്നത്. കരാറുകാര്‍ക്ക് ബില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തവണകളായി പണം ജനുവരി പകുതിയോടെ നല്‍കും. 25 ലക്ഷം രൂപയില്‍ അധികമുള്ള ബിില്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന നിയന്ത്രണം തുടരും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ