General News

പലസ്ത്ീന്‍ അംബാസഡര്‍ ഹാഫിസ് സെയിദിനൊപ്പം വേദി പങ്കിട്ടു പ്രതിഷേധവുമായി ഇന്ത്യ

Sat, Dec 30, 2017

Arabianewspaper 829
പലസ്ത്ീന്‍ അംബാസഡര്‍ ഹാഫിസ് സെയിദിനൊപ്പം വേദി പങ്കിട്ടു,  പ്രതിഷേധവുമായി ഇന്ത്യ

പാക്കിസ്ഥാനിലെ പലസ്തീന്‍ അംബാസഡര്‍ ആഗോള ഭീകരന്‍ ഹാഫിസ് സെയിദിനൊപ്പം വേദി പങ്കിട്ടതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്ത്.. ആഗോള ഭീകരനായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച വ്യക്തിക്കൊപ്പം ഒരു രാഷ്ട്രത്തിന്റെ പ്രതിനിധി വേദി പങ്കിടുന്നതും ഭീകരവാദ സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുക്കുന്നതും ധാര്‍മികമായി തെറ്റാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.


റാവല്‍ പിണ്ടിയിലെ ലിയാഖത്ത് ബാഹില്‍ നടന്ന റാലിയിലാണ് ഹാഫിസ് സെയിദിനൊപ്പം പലസ്തീന്‍ അംബാസഡര്‍ വലീദ് അബു അലി വേദി പങ്കിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രികനായ ഹാഫിസ് സെയിദിനെ വിട്ടു കിട്ടാന്‍ ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. പിടികിട്ടാപ്പുള്ളിയായ ഹാഫിസിനൊപ്പം ഒരു രാജ്യത്തിന്റെ അംബസാഡര്‍ വേദി പങ്കിട്ടതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറേയും പലസ്തീന്‍ വിദേശ കാര്യ മന്ത്രാലയത്തേയും ഇന്ത്യ രേഖമൂലം അറിയിച്ചു,. ഇരുവരും വേദി പങ്കിടുന്നതിന്റെയും ചര്‍ച്ച നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.


തീവ്രമതമൗലികവാദ സംഘടനകളുടെ കൂട്ടായ്മയ ദീഫാ ഇ പാക്കിസ്ഥാനാണ് റാലി സംഘടിപ്പിച്ചത്. ഹാഫിസ് സെയിദാണ് ഇതിന്റെ തലവന്‍,.


പലസ്തിനിന് അനുകൂലമായ് ഇന്ത്യ അടുത്തിടെ യുഎന്നില്‍ എടുത്ത നിലപാടിന്റെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ല പലസ്തിന്റെ ഈ നടപടിയെന്ന് ഇന്ത്യ പറയുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുള്ള യുഎസ് പ്രമേയത്തെ ഇന്ത്യ എതിര്‍ത്തു വോട്ടു ചെയ്തിരുന്നു. ഇത് പലസ്തീനുള്ള പിന്തുണയായി വ്യാഖ്യാനിച്ചിരുന്നു.


എന്നാല്‍, പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ ഏറെ നാളായി തുടരുന്ന നയമാണ് പാലിച്ചതെന്നും എന്നാല്‍, ഇസ്രയേലിനെയും അംഗീകരിച്ചു കൊണ്ടുള്ള വിദേശനയമാണ് എന്‍ഡിഎ സര്‍ക്കാരിന്റേതെന്ന് ബിജെപി പറയുന്നു. അടുത്തു തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ