General News

മുംബൈയിലെ പബ്ബില്‍ തീപിടിത്തം : 15 മരണം

Fri, Dec 29, 2017

Arabianewspaper 854
മുംബൈയിലെ പബ്ബില്‍ തീപിടിത്തം : 15 മരണം

മുംബൈയിലെ കമല മില്‍ കോംപൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് മരിച്ചവരില്‍ ഏറേയും സ്ത്രീകളാണ്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പബില്‍ നിശാ പാര്‍ട്ടിക്കിടെയാണ് തീപിടിത്തം ഉണ്ടായ്.


വ്യാഴാഴ്ച രാത്രി അര്‍ദ്ധരാത്രിക്കു ശേഷമാണ് തീപിടിത്തം ഉണ്ടായത്. നിരവധി റെസ്റ്റൊറന്റുകളും വാര്‍ത്താ ചാനലകളും മറ്റും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.


ടെറസിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന മൊജൊ എന്ന പബിലാണ് ആദ്യം തീ ഉയര്‍ന്നത്. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും തീപടരുകയായിരുന്നു. മരിച്ചവരെല്ലാം 20-നും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്.


നൈറ്റ് പാര്‍ട്ടികള്‍ നടക്കുന്ന ഇടമാണ് ഈ മേഖല. മരിച്ചവരെല്ലാം ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരാണ്. ജന്മദിനം ആഘോഷിച്ച 28 കാരിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Tags : Mumbai  Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ