General News

നടി പാര്‍വതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി, യുവാവ് അറസ്റ്റില്‍

Fri, Dec 29, 2017

Arabianewspaper 877
നടി പാര്‍വതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി, യുവാവ് അറസ്റ്റില്‍

നടി പാര്‍വതിക്കെതിരെ ബലാല്‍സംഗ ഭീഷണി മുഴക്കി.തിന് യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി റോജനാണ് പിടിയിലായത്. ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇയാള്‍ ഭീഷണിമുഴക്കിയത്.


ഇതിന്റെ സ്‌ക്രീന് ,ഷോട്ടു സഹിതം പാര്‍വതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിഗ്രി വിദ്യാര്‍ത്ഥിയായ റോജനെ പോലീസ് അറസ്റ്റു ചെയ്തത്.


നേരത്തെ, പാര്‍വതിയ്‌ക്കെതിരെ അശ്ലീലം കലര്‍ന്ന കമന്റിട്ടെന്ന പരാതിയില്‍ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്ത പ്രിന്റോയെ കോടതി ജാമ്യത്തില്‍ വിട്ടു. പോലീസ് കേസ് എടുത്ത പ്രകാരമുള്ള ആരോപണം നിലനില്‍ക്കുന്നില്ലെന്ന കോടതി നിരീക്ഷിച്ചു. പ്രിന്റോയുടെ കമന്റില്‍ അശ്ലീലമില്ലെന്നും കോടതി പറഞ്ഞു തുടര്‍്ന്നാണ് പ്രിന്റോയെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.


ഉറങ്ങിക്കിടന്ന പ്രിന്റോയെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പോലീസ് എത്തി അറസ്റ്റു ചെയ്തത്. വൈകീട്ട് കോടതി പിരിഞ്ഞ ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് എറണാകുളം സബ്ജയിലില്‍ പ്രിന്റോയ്ക്ക് ഒരു ദിവസം കഴിയേണ്ടി വന്നു ജാമ്യമില്ല വകുപ്പായ 67 എ പ്രകാരം കേസ് എടുത്തുവെങ്കിലു ഇത് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞത് പോലീസിന് തിരിച്ചടിയായി.

Tags : Parvathy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ