General News

ബിഎംഎസ് നേതാവിന്റെ കൊലപാതകം : 9 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

Thu, Dec 28, 2017

Arabianewspaper 1149
ബിഎംഎസ് നേതാവിന്റെ കൊലപാതകം : 9 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

പയ്യോളിയിലെ ബിഎംഎസ് നേതാവ് മനോജ് കൊലചെയ്യപ്പെട്ട കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പാര്‍ട്ടി മുന്‍ ഏരിയ സെക്രട്ടറി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, ലോക്കല്‍ കമ്മറ്റി അംഗം, സി സുരേഷ്, ഡിവൈഎഫ്‌ഐ നേതാവ് എന്‍സി മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.


പ്രതികളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വടകരയിലേക്ക് വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. 2012 ഫെബ്രുവരിയിലാണ് മനോജ് കൊലചെയ്യപ്പെടുന്നത്.


വീട്ടില്‍ ഉറങ്ങിക്കിടന്ന മനോജിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം പോലീസ് അറസ്റ്റ് ചെയ്ത 14 പേര്‍ തങ്ങള്‍ ഡമ്മി പ്രതികളാണെന്ന് വെളിപ്പെടുത്തി. പാര്‍ട്ടി സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത സേഷമാണ് തങ്ങള്‍ കീഴടങ്ങിയതെന്ന് ഇവര് പറഞ്ഞിരുന്നു. എന്നാല്‍, ിവിഎസ് പക്ഷക്കാരയാ തങ്ങളെ പാര്‍ട്ടി വഞ്ചിക്കുകയായിരുന്നുവെനവ്‌നും പിന്നീട് മനസിലാക്കിയെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വെളിപ്പെടുത്തി.യ


ഇതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് അന്വേ,ണം ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങളും ലോക്കല്‍ പോലീസ് കണ്ടെത്തിയ വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നപ്പോള്‍ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.


അതേസമയം, മനോജ് വധക്കേസുമായി തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തത് ബിജെപി-കോണ്‍ഗ്രസ് ഗുഡാലോചനയുടെ ഫലമാണെന്ന് സിപിഎം ജില്ലാ കമ്മറ്റി ആരോപിച്ചു.


നടപടിയെ നിയമ പരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സിപിഎം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സിപിഎം അറിയിച്ചു.

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ