General News

2017 ല്‍ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് മന്‍കീ ബാത് , ആധാറും ജഎസ്ടിയും പിന്നില്‍

Thu, Dec 28, 2017

Arabianewspaper 840
2017 ല്‍ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് മന്‍കീ ബാത് , ആധാറും ജഎസ്ടിയും പിന്നില്‍

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ 2017 ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം മന്‍ കി ബാത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്.


2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഹാഷ് ടാഗാണിത്. ആധാര്‍, ജിഎസ്ടി, ജല്ലിക്കെട്ട് തുടങ്ങിയ ഹാഷ് ടാഗുകളും പിന്നാലെയുണ്ട്.


എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ഉള്ളത്. ഈ ദിവസം എല്ലായ്‌പ്പോഴും ടോപ് ട്രെന്‍ഡായി ഇത് മാറുക പതിവാണ്.


മുംബൈ റെയ്ന്‍സ്, ട്രിപ്പിള്‍ തലാഖ്, എന്നിവയും ടോപ് ട്രെന്‍ഡുകളാണ്. 2016 ലെയാണെങ്കിലും ഡീമോണെേൈട്ടസേഷന്‍, സ്വച്ഛ ഭാരത്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് ഇലക്ക്ഷന്‍ എന്നിവയും ഈ ഗണത്തിലുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ