General News

ശബ്ദാതിവേഗ മിസൈല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Thu, Dec 28, 2017

Arabianewspaper 905
ശബ്ദാതിവേഗ മിസൈല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം സ്വന്തമായി വികസിപ്പിച്ച് എടുത്ത ശബ്ദാതിവേഗ വ്യോമവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ആഡ്വാന്‍സ്ഡ് എയര്‍ ഡിഫെന്‍സ് (AAD) സംവിധാനമാണ് ഇത്.


ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപില്‍) നിന്നും മൊബൈലല്‍ ലോഞ്ചറില്‍ നിന്നും അയച്ച മിസൈല്‍ ലക്ഷ്യത്തിലേക്ക് പറന്നടുത്ത ഭൂതല മിസൈല്‍ പൃഥ്വിയെ കൃത്യമായി തകര്‍ക്കുകയായിരുന്നു,


ശത്രുവിന്റെ ഏത് മിസൈല്‍ എത്തിയാലും പറന്ന് ചെന്ന് നിഷ്പ്രഭമാക്കുന്ന മിസാലൈണിത്. 7.5 മീറ്റര്‍ മാത്രം വലുപ്പമുള്ള ഈ മിസൈല്‍ സോളിഡ് റോക്കറ്റ് പ്രൊപ്പല്ലറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ വിക്ഷേപിച്ച ശേഷം ഇഷ്ടം പോലെ നിയന്ത്രിക്കാനാകും. ഇതിനായി നാവിഗേറ്റഡ് സംവിധാനവും ഉണ്ട്.


നേരത്തേ, 2017 ഫെബ്രുവരി 11 നും മാര്‍ച്ച് ഒന്നിനും വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.


 

Tags : AAD  missile 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ