General News

കണ്ണൂരും തിരുവനന്തപുരത്തും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Thu, Dec 28, 2017

Arabianewspaper 929
കണ്ണൂരും തിരുവനന്തപുരത്തും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരും തിരുവനന്തപുരത്തും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വഞ്ചിയൂരില്‍ സാജുവെന്നയാളാളെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തെ തുടര്‍ന്ന് എട്ടോളം ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


കണ്ണൂരില്‍ സമാധാന യോഗം ചേര്‍ന്ന ഉടനെ തന്നെയാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്.


പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ്ഇവരെ പിടികൂടിയത്. വഞ്ചിയൂര്‍ സിപിഐ എം ഏരിയകമ്മറ്റി അംഗമായ സാജു അലക്‌സിന് ബുധനാഴ്ച രാത്രിയാണ് വെട്ടേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റു.


സംഭവത്തില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു, മന്ത്രിശൈലജയുടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം തന്നെ ആസുത്രണം ചെയ്തതാണ് ആക്രമണമെന്ന് പ്രാദേശിക ബിജെപി നേതൃത്വവും ആരോപിച്ചു.


ഇതിനിടെയാണ് കണ്ണൂരിലെ പാനൂരിലെ പാല്‍ വിതരണക്കാരനായ ചന്ദ്രനാണ് വെട്ടേറ്റത്. ഇരു കാലുകള്‍ക്കുമാണ് വെട്ടേറ്റത്. മൊകേരി ക്ഷീരോത്പാദക സംഘം ജീവനക്കാരനാണ് ഇദ്ദേഹം, ആര്‍എസ്എസാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു,. ഇതിനിടെ പയ്യന്നൂരില്‍ സിപിഎം -മുസ്ലീം ലീഗ് സംഘര്‍ഷവും ഉണ്ടായി.. സിപിഎം കൊടിമരവും തകര്‍ത്തുവെന്നാരോപിച്ചാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഒരു സംഘം ആക്രമി്ച്ചത്. നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എംഎസ്എഫ് നേതാവ് ഫായിസിനെ മംഗാലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ