General News

തര്‍ക്കം മൂത്ത് മകന്‍ അമ്മയെ കൊന്ന് കത്തിച്ചു

Thu, Dec 28, 2017

Arabianewspaper 1031
തര്‍ക്കം മൂത്ത് മകന്‍ അമ്മയെ കൊന്ന് കത്തിച്ചു

എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന്‍ അമ്മയെ ശ്വാസം മുട്ടി കൊലപ്പെടുത്തിയ ശേഷം ജഡം കരിയലയും മണ്ണെണ്ണയും ഉപയോഗിച്ച് വീട്ടുവളപ്പില്‍ തന്നെ തീയിട്ടു


തിരുവനന്തപുരം പേരുര്‍ക്കടയിലെ മണ്ണടി ലെയിനില്‍ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തുകയായിരുന്നു. വീടിനു സമീപം ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു,.


ദീപ അശോകന്റെ മൃതദേഹം കണ്ടെത്തിയ ബന്ധുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്ത പോലീസ് മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു.


എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ അമ്മയെ ബെഡ്ഷീറ്റുകൊണ്ടു കഴുത്തു മുറക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയാണ് അക്ഷയ് എന്ന് പോലീസ് പറയുന്നു. എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാകാതെ വീട്ടില്‍ കഴിയുകയായിരുന്നു അക്ഷയ്. ട്യൂഷന്റെ പേരില്‍ ചോദിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത അമ്മയുമായി വഴക്കുണ്ടാകുകയായിരുന്നു.


ദീപയുടെ ഭര്‍ത്താവ് അശോകന്‍ ഗള്‍ഫിലാണ്. മകനും ദീപയുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.


അമ്മയുമായി തര്‍ക്കം ഉണ്ടായെന്നും കലഹം മൂത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു, എഞ്ചിനീയറിംഗ് പഠിക്കുന്ന അക്ഷയ്ക്ക് തോറ്റവിഷയങ്ങള്‍ക്ക് ട്യുഷന് പോകാന്‍ പണം വേണമായിരുന്നു. ഇതിനായി 18,000 രൂപ.യാണ് ചോദിച്ചത്. എന്നാല്‍, അമ്മ പണം നല്‍കിയില്ല. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.


അമ്മയെ കൊലപ്പെടുത്തി തീ കൊളുത്തി കത്തിച്ച ശേഷം സുഹൃത്തുമൊത്ത് ഐസ്‌ക്രീം പാര്‌ലറില്‍ പോകുകയും ഇതു കഴിഞ്ഞ് സിനിമ കാണുകയും ഒക്കെ ചെയ്തു. അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അക്ഷയ് തീയും പുകയും ഉയരുന്നിടത്ത് ചെന്ന് വീണ്ടും കൂടുതല്‍ മണ്ണെണ്ണ ഒഴിച്ച് കത്താത്ത ഭാഗങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് കുളിച്ചു. സന്ധ്യയായപ്പോള്‍ വിളക്കു കൊളുത്തി നാമം ജപിച്ചു. രാത്രിയില്‍ അമ്മ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ചു.


തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് അമ്മയെ കാണുന്നില്ലെന്ന് വിളിച്ച് പറഞ്ഞു തുടര്‍ന്ന് രാത്രി കിടന്നുറങ്ങി. രാവിലെ പല ബന്ധു വീടുകളിലും വിളിച്ച് അമ്മ അവിടെ വന്നുവോ എന്ന് തിരക്കി.


പിന്നീട് സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു വരുത്തി, വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ് എന്തോ കിടക്കുന്നുവെന്നും വന്നു നോക്കണമെന്നും പറഞ്ഞു. സുഹത്ത് ഇത് മൃതദേഹം കത്തിയതാണെന്നും ആരെങ്കിലും വിളിക്കാനും പറഞ്ഞു. തുടര്‍ന്ന് അമ്മയുടെ സഹോദരനെ വിളിച്ചു വരുത്തി,


തുടര്‍ന്ന് ദീപയുടെ മൃതദേഹമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഇതോടെ അമ്മ ആത്ഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായി അക്ഷയ് ബന്ധുക്കളോട് പറഞ്ഞു, പിന്നീട് പോലീസെത്തി അക്ഷയിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്ബരം ബന്ധമില്ലാതെ പലതും പറഞ്ഞു. ഒടുവില്‍ പിടി്ച്ചു നില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. എല്‍ഐഎസി ഏജന്റായ അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്നും ഇടയ്ക്ക് അക്ഷയ് മാറ്റി പറഞ്ഞു.


മാസങ്ങള്‍ക്ക് മുമ്പാണ് കേദല്‍ ജിന്‍സണ്‍ എന്ന യുവാവ് അമ്മയേയും അച്ഛനേയും സഹോദരിയേയും വലിയമ്മയേയും വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കത്തിച്ച സംഭവം ഉണ്ടായത്. പഠനത്തില്‍ മിടുക്കനായിരുന്ന ഇയാള്‍ പിന്നീട് കമ്പ്യുട്ടര്‍ ഗെയിമിലും മറ്റും സമയം കളഞ്ഞതിനെ തുടര്‍ന്ന വീട്ടുകാര്‍ വഴക്കു പറയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പകമൂലമാണ് കൊല നടത്തിയതെന്ന തെളിഞ്ഞിരുന്നു.

Tags : murdert 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ