General News

ഭരണഘടന തിരുത്തുമെന്ന് പറഞ്ഞില്ല, അനന്തകുമാര്‍ ഹെഗ്‌ഡെ ഖേദം പ്രകടിപ്പിച്ചു

Thu, Dec 28, 2017

Arabianewspaper 794
ഭരണഘടന തിരുത്തുമെന്ന് പറഞ്ഞില്ല, അനന്തകുമാര്‍ ഹെഗ്‌ഡെ ഖേദം പ്രകടിപ്പിച്ചു

ഭരണ ഘടന തിരുത്തുമെന്നും മതേതരത്വം പിന്‍വലിക്കുമെന്ന് പ്രസ്താവിച്ച കേന്ദ്ര സഹമന്ത്രി അനന്ത കുമാര്‍ ഹെഗ്‌ഡെ വാക്കുകള്‍ വിഴുങ്ങി. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി ഇത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ലോക്‌സഭയില്‍ നല്‍കിയ വിശദീകരണത്തില്‍ മന്ത്രി പറഞ്ഞു.


ഭരണഘടനയോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും പാര്‍ലമെന്റിനോടും ഭരണഘടന ശില്‍പി ബാബ സാഹിഹ് അംബേദ്കറിനോടും ബഹുമാനമാണുള്ളതെന്നും ഭരണഘടനയ്ക്കാണ് പരമാധികാരമെന്നും പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ഹെഗ്‌ഡെ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.


ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ മന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം,


ബിജെപിക്ക് ജനങ്ങള്‍ അധികാരം നല്‍കിയത് ഭരണഘടന തിരുത്താന്‍ കൂടിയാമെന്നും മതേതരത്വം എന്ന വാക്ക് പി്ന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇത് നീക്കം ചെയ്യുമെന്നും കര്‍ണാടകയിലെ കൊപ്പലില്‍ നടന്ന തിരഞ്ഞെടുപ്പു യോഗത്തില്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു.


മതേതരവാദിയാണെന്ന് പറയുന്നവര്‍ അവനനവന്റെ ജാതിയും കുലവും മതവും എന്തെന്ന് തിരിച്ചറിയാത്തവരാണെന്നും തങ്ങളുടെ വ്യക്തിത്വം മതവുമായി ചേര്‍ത്ത് പറയുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, ഒരാള്‍ മുസ്ലീം, ക്രിസ്ത്യന്‍ ലിംഗായത്ത്. ബ്രാഹ്മിന്‍, ഹിന്ദു എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നതാണ് സന്തോഷമെന്നും ഹെഹ്‌ഡെ പറഞ്ഞിരുന്നു. സ്വന്തം രക്തം എന്താണെന്ന് അയാള്‍ തിരിച്ചറിയുന്നത് നല്ലതാണ്. എന്നാല്‍, മതേതരനാണെന്ന് പറയുന്നവരെ എന്തുവിളിക്കണമെന്ന് തനിക്ക് അറിയില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ