General News

ജിഎസ്ടി വരുമാനമായില്ല, 50,000 കോടിയുടെ കടപത്രം ഇറക്കും

Thu, Dec 28, 2017

Arabianewspaper 858
ജിഎസ്ടി വരുമാനമായില്ല, 50,000 കോടിയുടെ കടപത്രം ഇറക്കും

ജിഎസ്ടി നടപ്പിലാക്കിയതിലൂടെയുള്ള വരുമാനം ഇതുവരെ ട്രാക്കിലാകാത്തതിനെ തുടര്‍ന്ന് ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ ധനകാര്യ മന്ത്രാലയം 50,000 കോടിയുടെ കടപത്രം ഇറക്കാന്‍ പദ്ധതിയിടുന്നു.


ബഡ്ജറ്റില്‍ 43,000 രകാടി ഇങ്ങിനെ സ്വരൂപിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നികുതി വരുമാനം സാധാരണ രീതിയിലാകത്തതിനാല്‍ 50,000 കോടി രൂപ ധനസമാഹരണം നടത്താനാണ് പദ്ധതി. ഇതോടെ നിശ്ചിത തീയതി രേഖപ്പെടുത്തിയ കടപത്രത്തിന്റെ തുക 93,000 കോടിയാകും. ഇതിനിടെ, ട്രഷറി ബില്‍ 61,203 കോടിയായി കുറയ്ക്കുകകയും ചെയ്യും. നേരത്തെ, 86,203 കോടിയായി നിശ്ചയിച്ചിരുന്നത് 25,006 കോടി രൂപയായാണ് കുറയ്ക്കുന്നത്. ഇതിനാല്‍ അധിക വായ്പ ഉണ്ടാകില്ലെന്നും ധനമന്ത്രാലയം പറയുന്നു.


2017-18 ല്‍ 6.3 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വിപണിയില്‍ നിന്നും സെക്യുരിറ്റികളും കടപത്രങ്ങളായും മറ്റും വാങ്ങിയിട്ടുള്ളത്. എല്ലാവര്‍ഷവും പൊതുവിപണിയില്‍ നിന്നും സര്‍ക്കാര്‍ സെക്യുരിറ്റി-കടപത്രം വഴി പണം വായ്പയായി എടുക്കാറുണ്ട്. 2017-18 ല്‍ 5.8 ലക്ഷം കോടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.


ഇതു കൂടാതെ 50,000 കോടി കൂടി അധികമായി വിപണിയില്‍ നിന്നും ശേഖരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ധനക്കമ്മി ജിഡിപിയുടെ 3.2 ശതമാനമായി നിയന്ത്രിച്ചു നിര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുക എന്നതാണ് ഇതിലൂടെ ധനമന്ത്രാലയം ഉദ്ദേശിക്കുന്നത്.


ജിഎസിടി യില്‍ നിന്നുള്ള വരുമാനം ലഭിച്ചു തുടങ്ങാത്തതിനാല്‍ ധനക്കമ്മി വര്‍ദ്ധിക്കുമെന്നാണ് ധനമന്ത്രാലയം കണക്കൂ കുട്ടുന്നത്. ജൂലൈ ഒന്നിനാണ് ജിഎസ്ടി നടപ്പിലാക്കിയതെങ്കിലും ഇതുവരെ പൂര്‍ണമായും ഈ സംവിധാനത്തിലേക്ക് സിസ്റ്റം മാറിയിട്ടില്ല. നവംബറില്‍ ജിഎസ്ടി കളക്ഷന്‍ 80,808 കോടിയാണ്. ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള ഏറ്റവും കുറവാണിത്.


എന്നാല്‍, ജിഎസ്ടി നിരക്കുകള്‍ ഗണ്യമായി കുറച്ചതിനെ തുടര്‍ന്നാണ് തുക കുറഞ്ഞതെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നുണ്ട്. ഹോട്ടല്‍ ബില്ലുകള്‍ ഉള്‍പ്പെടെ 18 ശതമാനം എന്നത് അഞ്ചു ശതമാനമായി ഏകീകരിച്ചിരുന്നു. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് വ്യാപാരികള്‍ക്ക് അവധി നീട്ടി നല്‍കിയിട്ടുമുണ്ട്.


 


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ