General News

കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ പിടികിട്ടാപ്പുള്ളികള്‍

Thu, Dec 28, 2017

Arabianewspaper 748
കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ പിടികിട്ടാപ്പുള്ളികള്‍

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ 21 പേരെ പിടികിട്ടാപ്പുള്ളികളായി എന്‍ഐഎ പ്രഖ്യാപിച്ചു,. ആറ് സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും. മോസ്റ്റ് വാണ്ടഡ് എന്ന ലിസ്റ്റില്‍ പെടുത്തി ഇവരുടെ ചിത്രങ്ങളും എന്‍ഐഎ പുറത്തുവിട്ടു.


2016 ജൂണിലാണ് ഇവരെ കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്., തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് കാണാതായത്. വിവിധ മതവിഭാഗങ്ങളില്‍ പെട്ടെ ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച് സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഐഎസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കായി പോയിരിക്കുകയാണ്.


ഇവര്‍ ഭീകരസംഘടനയില്‍ ചേര്‍ന്നതായി വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരം നല്‍കിയിരുന്നു. പല സംഘങ്ങളായാണ് ഇവര്‍ ഇന്ത്യ വിട്ടത്. ബംഗലൂര്‍, മുംബൈ, ഹൈദരബാദ് എന്നിവടങ്ങളില്‍ നിന്നായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി റോഡ് മാര്‍ഗം സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ എത്തുകയായിരുന്നു.

Tags : ISIS  NIA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ