General News

വ്യാജ മെഡിക്കല്‍ ബില്‍ ; കെ കെ ശൈലജയ്‌ക്കെതിരെ നടപടിവേണമെന്ന് ബിജെപി

Thu, Dec 28, 2017

Arabianewspaper 921
വ്യാജ മെഡിക്കല്‍ ബില്‍ ;  കെ കെ ശൈലജയ്‌ക്കെതിരെ നടപടിവേണമെന്ന് ബിജെപി

ആരോഗ്യ മന്ത്രി കെ കെ ശൈലജ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് സൗജന്യം വ്യാജ ബില്ലുകള്‍ നല്‍കി പണം തട്ടിയെടുത്തുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇവരുടേ രാജി ആവശ്യപ്പെടണമെന്ന് ബിജെപി.


അനര്‍ഹമായ ആനൂകൂല്യങ്ങള്‍ തട്ടിയെടുത്ത് മന്ത്രി തന്നെ പ്രതിക്കൂട്ടിലാക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ചില സിപിഎം നേതാക്കളും അഭിപ്രായപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ കണ്ണൂര്‍ ലോബിക്കെതിരെ വിഎസ് വിഭാഗം ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നുണ്ട്.


പൊതു സമൂഹത്തിന് മുന്നില്‍ ഇടതു സര്‍ക്കാരിനെ അവമതിപ്പ് ഉണ്ടാക്കുന്ന നടപടിയാണ് ശൈലജയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവര്‍ ആരോപിക്കുന്നു.


ഭര്‍ത്താവിന്റേയും അമ്മയുടേയും പേരില്‍ വ്യാജ മെഡിക്കല്‍ ബില്ലാണ് മന്ത്രി ഹാജരാക്കിയതെന്നും സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ് ഷൈലജയുടെ ഭര്‍ത്താവ് ഭാസ്‌കരനെന്നും എന്നാല്‍, തന്റെ ആശ്രിതനാണെന്നും വരുമാനമില്ലെന്നും കാണിച്ചാണ് വ്യാജ ബില്ലുകളിലുടെ പണം തട്ടിയതെന്നും ആരോപണം ഉയരുന്നു.


ഔദ്യോഗിക പദവിയില്‍ ഇരുന്ന് കൃത്രിമ രേഖകള്‍ ചമച്ച മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.


ചികിത്സാ ചെലവിന്റെ ബില്ലിനൊപ്പം ഭക്ഷണത്തിന്റെ ബില്ലും മന്ത്രി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണത്തിന്റെ ബില്ലിന് റീഇമ്പേഴ്‌സ്‌മെന്റ് ആനൂകുല്യം ലഭിക്കില്ലെന്ന് നിയമങ്ങളില്‍ വ്യവസ്ഥയുള്ളപ്പോഴാണ് മന്ത്രിക്കുവേണ്ടി ഇതെല്ലാം അട്ടിമറിച്ചതെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു. ഈ രേഖകളില്ലെല്ലാം മന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു,


ആരോഗ്യ മന്ത്രി സ്വന്തം ഭര്‍ത്താവിന്റെ ചികിത്സയുടെ ആവശ്യത്തിന് സ്വകാര്യ ആശുപത്രിയെ സമീപിച്ചത് തന്നെ ഇരട്ടത്താപ്പാണെന്നും സംസ്ഥാാനത്തിന്റെ പൊതു ആരോഗ്യ മേഖലയെക്കുറിച്ച് ഊറ്റം കൊള്ളുന്ന മന്ത്രിയുടെ അവകാശ വാദങ്ങളുടെ പൊള്ളത്തരമാണിതെന്നും കുമ്മനം ആരോപിച്ചു,


കണ്ണടയ്ക്ക് ചെലവാക്കിയ തുകയുടെ പേരില്‍ മന്ത്രി നേരത്തെ തന്നെ പ്രതിക്കൂട്ടിലാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റി സ്വജനപക്ഷപാതവും മന്ത്രി കാട്ടിയതായും പുതിയ ആരോപണത്തോടെ നിരന്തരം ഇത്തരം ദുഷ്‌ചെയ്തികളിലൂടെ ജനത്തെ വഞ്ചിക്കുന്നയാളാണ് താനെന്ന് ശൈലജ തെളിയി്ച്ചിരിക്കുകയാണെന്നും മന്ത്രിയുടെ രാജിവെച്ചൊഴിയണമെന്നും കു്മ്മനം പറഞ്ഞു,

Tags : KK Shylaja 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ