General News
കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം
Thu, Dec 28, 2017


കൊല്ലത്തും പത്തനം തിട്ടയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലത്ത് കുളത്തുപ്പുഴയിലും, തെന്മലയിലും കൊട്ടാരക്കരയിലും പത്തനം തിട്ടയില്‍ തിരുവല്ല, കോന്നി എന്നിവടങ്ങളിലുമാണ് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
മൂന്നു മുതല്‍ അഞ്ചു സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചനം അനുഭവപ്പെട്ടത്. കൊല്ലത്തിനും പത്തനം തിട്ടയിലുമിടയ്ക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകളും മറ്റും നിലത്തു വീണതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ആര്‍ക്കും പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍

Latest News Tags
Advertisment