General News

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

Thu, Dec 28, 2017

Arabianewspaper 762
ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കത്തോലിക്കാ സഭയിലെ പൗരോഹിത്യ അപ്രമാദിത്തത്തെ എതിര്‍ക്കുകുയം നിശിതമായി വിമര്‍ശിക്കുകുയും ചെയ്തു വന്ന പരിഷ്‌കരണ വാദി ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. 85 വയസായിരുന്നു


ദീര്‍ഘ നാളായി വിശ്രമ ജീവിതത്തിലായിരുന്നു. പാല ഭരണങ്ങാനത്തെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. സംസ്‌കാരം  ഭരണങ്ങാനം ഓശാന മൗണ്ട് സാന്ത്വന ശുശ്രൂഷ കേന്ദ്രം വളപ്പില്‍ വെള്ളിയാഴ്ച നടക്കും. 


അദ്ധ്യാപകനും, സാമൂഹിക പ്രവര്‍ത്തകനും ക്രൈസ്തവ സൈദ്ധാന്തികനുമായ പുലിക്കുന്നേല്‍ സഭയ്ക്കും പൗരോഹിത്യത്തിനുമെതിരെ നിരന്തരം പോരാടി വിമര്‍ശനങ്ങള്‍ വഴി സഭയുടേയും വിശ്വാസികളുടേയും അപ്രീതി ക്ഷണിച്ചു വരുത്തി.


സാമ്പത്തിക ശാസ്ത്രത്തില്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് 1957 ല്‍ ബിരുദം നേടിയ പുലിക്കുന്നേല്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ ലക്ചററായി . കേരള കോണ്‍ഗ്രസ് രൂപീകരിക്കാന്‍ മുന്‍ കൈ എടുത്തു. എഴുത്തുകാരനായും ഓശാന എന്ന പത്രത്തിന്റെ പത്രാധിപരുമായി.


കത്തോലിക്കാ സഭയിലെ നവീകരണത്തിനായി വാദിച്ചു,. കേരള ക്രൈസ്തവ ചരിത്രം- ചില വിയോജന കുറിപ്പുകള്‍, ഉദയംപേരൂര്‍ സുന്നഹദോസ് - ഒരു ചരിത്ര വിചാരണ പ്രൈവറ്റ് കോളേദ് അദ്ധ്യാപകന്റെ സ്മരണകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.


ആലപ്പുഴ കാവാലം മുണ്ടകപള്ളിയില്‍ പരേതയായ കൊച്ചു റാണിയാണ് ഭാര്യ. മക്കള്‍ റഷീമ, റിനീമ, രാജു, രതിമ, പരേതയായ രാഗിമ . ഡിസി ബുക്‌സ് ഉടമ രവി ഡിസി മരുമകനാണ്

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ