General News

ശശികലയുടെ സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ്

Thu, Dec 28, 2017

Arabianewspaper 781
ശശികലയുടെ സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ്

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ശശികലയുടേയും ദിനകരന്റെയും ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്.


തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വന്‍ തോതില്‍ പണം ചെലവിട്ടു എന്ന ആരോപണങ്ങളെ തുടര്‍ന്നാണ് റെയ്ഡ്. ശശികലയുടെ ഉടമസ്ഥതയിലുള്ള ആറിടത്താണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അരങ്ങേറിയത്.


മിഡാസ് ഡിസ്റ്റലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ അനന്തിരവന്‍ കാര്‍ത്തികേയന്റെ വസതി, കോയമ്പത്തൂരിലെ കോളേജ്, ഹോസ്റ്റല്‍ എന്നിവടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.


തിരഞ്ഞെടുപ്പിന് മുമ്പും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ശശികലയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച് വിവരങ്ങള്‍ റെയ്ഡില്‍ ലഭിച്ചിരുന്നു. 1400 കോടിയുടെ രഹസ്യ നിക്ഷേപം സംബന്ധിച്ച രേഖകള്‍ ലഭിച്ചു കഴിഞ്ഞു.,

Tags : Sasikala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ