General News

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

Thu, Dec 28, 2017

Arabianewspaper 752
മുത്തലാഖ് ബില്‍  ലോക്‌സഭ പാസാക്കി

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം പൊടുന്നനെ വേര്‍പ്പെടുത്തുന്ന മുത്തലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍  ലോക്‌സഭ  പാസാക്കി  രാവിലെ കരട് ബില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ ഉച്ചയോടെ ചര്‍ച്ചയ്ക്ക് എടുത്തു.കൂതുടര്‍ന്ന് വൈകീട്ട് ബില്‍ വോട്ടിനിട്ട് പാസാക്കി.മുസ്ലീം ലീഗും ഇടതു പക്ഷവും സഭയില്‍ നിന്ന് ഇറങ്ങിപോയി. ഭേദഗതികള്‍ ഉന്നയിച്ചവരുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.


 ശരീയത്ത്. വിശ്വാസം ഒന്നുമല്ല, ലിംഗ സമത്വത്തിന്റെ വിഷയമാണിതെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു,. ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധനത്തെ പിന്തുണയ്ക്കുന്നതായി പിന്നീട് കോണ്‍ഗ്രസ് അറിയിച്ചു,. മൂന്നു വര്‍ഷം ശിക്ഷ നനല്‍കുന്നതിനെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.


സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ച് ഏകപക്ഷീയമായി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. മുസ്ലാം സ്ത്രീകളുടെ അന്തസുയര്‍ത്തുന്ന ബില്‍ ചരിത്രപരമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 


പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ബില്‍ പാസാക്കുമെന്നാണ് സൂചന. കൂടുതല്‍ ചര്‍ച്ചയും പരിശോധനയും വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാല്‍ ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാവില്ല.


മുത്തലാഖ് ബില്ലിനെതിരെ ചില മുസ്ലീം സംഘടനകള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, മുസ്ലീം വനിതാ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. കരടു ബില്‍ തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍ ആരുമായും കൂടിയാലോചന നടത്തിയില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.


മുത്തലാഖ് വിഷയത്തില്‍ സ്ത്രീ സംഘടനകള്‍ സര്‍ക്കാരിന് അനുകൂലമായതിനാല്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ കാര്യമായ എതിര്‍പ്പ് ഇതിനെതിരെ ഉയര്‍ത്തിയിട്ടില്ല. മുസ്ലീം ലീഗ് മാത്രമാണ് ഇതിനെതിരെ രംഗത്ത് വന്നത്. അതും മുത്തലാഖിനെതിരായിട്ടല്ല. പകരം, രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെതിരെയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ