General News

സെന്റ്പീറ്റേഴ്‌സ് ബര്ഗ് സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

Thu, Dec 28, 2017

Arabianewspaper 859
സെന്റ്പീറ്റേഴ്‌സ് ബര്ഗ് സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഷോപ്പിംഗ് മാളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു, ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍,. ക്രിസ്തുമസ് -പുതുവത്സര തിരക്കുണ്ടായിരുന്ന ഷോപ്പിംഗ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്.


ഭീകരാക്രമണമല്ലെന്നാണ് പോലീസിന്റെ ഭാഷ്യം. കൊലപാതക ശ്രമമാണ് ഇതിനു പിന്നിലെന്ന് പോലീസ് കരുതുന്നു. അതേസമയം, ഐഎസ് ഭീകരര്‍ റഷ്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് സ്‌ഫോടനങ്ങളും കൊലപാതകങ്ങളും ആസുത്രണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.


പുതുവര്‍ഷം പ്രമാണിച്ച് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വന്‍ ജനക്കൂട്ടമാണ് ഷോപ്പിംഗിനും മറ്റുമായി എത്തുന്നത്. കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ