General News

സിംലയില്‍ മോഡിക്ക് തെരുവോരത്ത് കാപ്പികുടി

Wed, Dec 27, 2017

Arabianewspaper 561
സിംലയില്‍ മോഡിക്ക് തെരുവോരത്ത് കാപ്പികുടി

ഹിമാചല്‍ പ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന ദിവസം തലസ്ഥാനമായ സിംലയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ കോഫി ഹൗസിനു മുന്നിലെത്തിയപ്പോള്‍ കാപ്പികുടിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു,. നൂറോളം പേര്‍ തടിച്ചു കൂടിയതോടെ കോഫി ഹൗസിനുള്ളിലേക്ക് കയറാനാകാതെ കുഴങ്ങി.


ഇതേടെ, സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടപെട്ട് കാപ്പി പുറത്തെത്തിച്ചു. ജനക്കൂട്ടത്തിനു നടുവില്‍ നിന്നു കൊണ്ട് തന്നെ പ്രധാനമന്ത്രി കാപ്പി കുടിച്ചു. ഇന്ത്യന്‍ കോഫി ഹൗസില്‍ തന്റെ മാധ്യമ സുഹൃത്തുക്കളുമായി പല രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടുള്ള കാര്യം മോഡി സ്മരിച്ചു. 1994 മുതല്‍ 2001 വരെ ഹിമാചല്‍ ബിജെപിയുടെ സംഘടനാ ചുമതല മോഡിക്കായിരരുന്നു,


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചലില്‍ പാര്‍ട്ടി സംഘാടകനായി ചെലവഴിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഓര്‍ക്കാനാണ് മോഡി മാള്‍ റോഡിലെ കോഫി ഹൗസിനു മുന്നില്‍ എത്തിയത്. ഇതിനു മുന്നിലെത്തിയപ്പോഴാണ് കാപ്പി കുടിക്കണമെന്ന ആഗ്രഹം പറഞ്ഞത്. പത്തു മിനിറ്റോളം മോഡി ഇവിടെ ചെലവിട്ടു.


പലരും ഈ സമയം സെല്‍ഫി എടുക്കാന്‍ ഒത്തു കൂടി. എല്ലാവര്‍ക്കും സെല്‍ഫിക്കുള്ള അവസരം നല്‍കാനും മോഡി മറന്നില്ല,.


മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപ്ര്രപധാനമന്ത്രി എല്‍ കെ അദ്വാനിയും സന്ദര്‍ശിച്ചുട്ടുള്ള ഇടം കൂടിയാണ് സിംലയിലെ ഇന്ത്യന്‍ കോഫി ഹൗസ്. അഫഘാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ഇന്ത്യയില്‍ പഠിച്ചകാലത്ത് സിംലയിലെ ഈ കോഫി ഹൗസിലെ നിത്യ നന്ദര്‍ശകരനായിയരുന്നു.


Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ