General News

സോഷ്യല്‍ മീഡിയയില്‍ അപമാനി്ചു; നടി പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റ്

Wed, Dec 27, 2017

Arabianewspaper 473
സോഷ്യല്‍ മീഡിയയില്‍ അപമാനി്ചു; നടി പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റ്

നടി പാര്‍വതിയുടെ പരാതിയില്‍ വടക്കാഞ്ചേരി പോലീസ് നടപടി ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ കൂടി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൈബര്‍ വിഭാഗം അറിയിച്ചു,.


കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീ വിരുദ്ധത സംസാരിച്ചുവെന്ന് ചലച്ചിത്ര മേളയിലെ ഓപണ്‍ ഫോറത്തില്‍ വെച്ച് അഭിപ്രായം പറഞ്ഞതോടെ മമ്മൂട്ടി ഫാന്‍സ് പാര്‍വതിക്കെതിരെ രംഗത്ത് വരികയായിരുന്നു.


സംവിധായകന്‍ ജൂഡ് ആന്റണി കുരങ്ങനുമായി താരതമ്യം ചെയ്തതിന് അക്ഷരം മാറ്റിയ അസഭ്യവാക്കിന്റെ ചുരുക്കപ്പേര് ഉപയോഗിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം എരിതീയില്‍ എണ്ണ ഒഴിക്കുന്നതായിരുന്നു.


ഇതോടെ ശക്തമായ ചേരിതിരിവ് ഉണ്ടായതോടെ പലരും അസഭ്യ വര്‍ഷവുമായി രംഗത്ത് വന്നു. ഭീഷണിപ്പെടുത്തലും അശ്ലീല സംഭാഷണം തടയാനുള്ള വകുപ്പും .ചേര്‍ത്താണ് നടപടി. സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തിയിതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് പാര്‍വതി പറഞ്ഞു.


 

Tags : SM abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ