General News

യുകെയും ഫ്രാന്‍സിനെയും പിന്നിലാക്കി ഇന്ത്യ അഞ്ചാമത്തെ വന്‍ ശക്തി

Wed, Dec 27, 2017

Arabianewspaper 340
യുകെയും ഫ്രാന്‍സിനെയും പിന്നിലാക്കി ഇന്ത്യ അഞ്ചാമത്തെ വന്‍ ശക്തി

അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വന്‍ സാമ്പത്തിക ശക്തിയുകുമെന്ന് ധനകാര്യ-വാണിജ്യ ഏജന്‍സിയുടെ പ്രവചനം. 2018 ഓടെ ഇന്ത്യ ഫ്രാന്‍സ്, യുകെ എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ കവച്ചു വെയ്ക്കും. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷിക രിപ്പോര്‍ട്ടില്‍ പറയുന്നു. ദ വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിളിലാണ് ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുന്നതായി കാണിക്കുന്നത്.


6.7 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ 2.439 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയുള്ള രാജ്യമാണ്. 2018 ല്‍ 7.4 വളര്‍ച്ച ഇന്ത്യ കൈവരിക്കും. 2019 ല്‍ ഇന്ത്യയുടെ ജിഡിപി 2.92 ട്രില്യണ്‍ യുഎസ് ഡോളറാകും,. 2030 ഓടെ ലോകത്തിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഏ്ഷ്യയില്‍ നിന്നുള്ള മൂന്നു രാജ്യങ്ങള്‍ എത്തും. ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവയായിരികുക്കും. യുഎസും ജര്‍മനിയും മാത്രമാകും പാശ്ചാത്യ ര്ാജ്യങ്ങളില്‍ നിന്നുണ്ടാകുക.


ആദ്യ പത്തില്‍ കൊറിയ,. ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളും എത്തിയേക്കാം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ജിഡിപിയെ 15 ശതമാനം കണ്ട് ഉയര്‍ത്തും. ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതിയും സമാനമായ വളര്‍ച്ചക്ക് കാരണമാകും.


ഇന്ത്യയില്‍ അടുത്തിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇക്കോണമിയെ താല്‍ക്കാലികമായി പിടിച്ചുലച്ചുവെങ്കിലും ദീര്‍ഘ കാലയളവില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി യുഎസ് തന്നെയാണ്. 19.42 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയാണ് യുഎസിനുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 11.8 ട്രില്യണ്‍ ഡോളറാണ് ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനം.


ജപ്പാന്‍ 4.84 ട്രില്യണ്‍ യുഎസ് ഡോളറുമായി മൂന്നാം സ്ഥാനത്തും 3.42ട്രില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്തുമാണ്. 2.5 ട്രില്യണുള്ള യുകെ, 2.42 ട്രില്യണുള്ള ഫ്രാന്‍സ് എന്നിവയക്ക് പിന്നിലാണ് ഇന്ത്യ . എന്നാല്‍. ഈ വര്‍ഷം തന്നെ ഇന്ത്യയുടെ ജിഡിപി 2.45 ട്രില്യണായി ഉയര്‍ന്നിരുന്നു. ഇത് ഫ്രാന്‍സിനേക്കാള്‍ അധികമാണ്.


മറ്റു രാജ്യങ്ങളേ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ത്വരിത ഗതിയിലാണ്. 2032 ഓടെ ചൈനയായിരിക്കും ലോകത്തിലെ ഒന്നാമത്തെ ശക്തി. അമേരിക്ക പിന്നിലാകും. ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തും. റഷ്യയും ബ്രിട്ടനും പിന്തള്ളപ്പെട്ടുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ