General News

പുതുവത്സരാഘോഷം: ലോകമെങ്ങും കനത്ത ജാഗ്രത

Wed, Dec 27, 2017

Arabianewspaper 320
പുതുവത്സരാഘോഷം: ലോകമെങ്ങും കനത്ത ജാഗ്രത

പുതുവത്സാരാഘോഷവുമായി ബന്ധപ്പെട്ട് ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രണ സാധ്യത നിലനില്‍ക്കുന്നതായി വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വകുപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം ഭീകരാക്രമണ ഭീഷണിയിലാണ്.


ഐഎസ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ കൊല്‍ക്കൊത്ത, ബംഗലൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.


വിമാനത്താവളങ്ങള്‍, പുതുവത്സരാഘോഷം നടക്കുന്ന ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവടങ്ങളിലും തിരക്കേറിയ റോഡുകളിലുമാണ് ആക്രമണ സാധ്യത.


ജനക്കൂട്ടത്തിലേക്ക് ട്രക്ക് പോലുള്ള വാഹനങ്ങള്‍ ഇടിച്ചു കയറ്റുകയോ, ചാവേര്‍ സ്‌ഫോടനം നടത്തുകയോ ആയിരിക്കും ഇവരുടെ ആക്രമണ പദ്ധതി. കൂടുതല്‍ ആളുകളെ കുറഞ്ഞ ആയുധങ്ങളും സാമഗ്രികളും ഉപയോഗിച്ച് വക വരുത്തുക എന്നതാണ്, ലക്ഷ്യം,


യുഎസിലെ വന്‍ കിട നഗരങ്ങളില്‍ ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിവെയ്ക്കാനും യൂറോപ്പ്, റഷ്യ എന്നിവടങ്ങളില്‍ വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാനും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താനുമാണ് പദ്ധതി.


അല്‍ ഖ്വയ്ദയുടെ പ്രഖ്യാപിത തലവന്‍ ആക്രമണം ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയുടെ മഹാനഗരങ്ങളെ ആക്രമിക്കാന്‍ പറയുന്ന അല്‍ ഖ്വയ്ദ ഇവിടെ തുടരെ ഭീകരാക്രമണം ഉണ്ടായാല്‍ കാശ്മിരിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കാനാകുമെന്നും സൈന്യത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയുമെന്നും അല്‍ഖ്വയദ് കരുതുന്നു,.


ഇന്ത്യയിലെ സൈന്യുവും ഹിന്ദു സര്‍ക്കാരും സമാധാനത്തോടെ കഴിയുകയാണ്. സ്വയം സുരക്ഷിതമാകാന്‍ അമേരിക്ക ബുദ്ധിമുട്ടുന്നതു പോലെ ഇന്ത്യയെ തളര്‍ത്തണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ