General News

മലപ്പുറത്ത് തോണി മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ ആറു മരണം

Tue, Dec 26, 2017

Arabianewspaper 436
മലപ്പുറത്ത് തോണി മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ ആറു മരണം

മലപ്പുറത്ത് ചങ്ങരം കുളത്ത് കടത്തു തോണി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേര്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണെന്നാണ് അറിവ്. ഇതില്‍ 22 വയസുള്ള ഒരാളുമുണ്ടെന്ന് സൂചന.


വഞ്ചിയില്‍ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. നരണിപ്പുഴയിലെ കടത്തു തോണിയില്‍ ഉല്ലാസ സവാരിക്ക് പോയവരാണ് ഇവര്‍,. തോണി തുഴഞ്ഞ കടത്തുകാരന്‍ വേലായുധനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റു മൂന്നു പേരേയും രക്ഷപ്പെടുത്തി. വൈകീട്ട് 5.30 നായിരുന്നു അപകടം.


മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. പ്രസന്ന, വൈഷ്ണവ്, ജെനീഷ, പൂജ, അഭിലാഷ്. ആദിദേവ് എന്നിവരാണ് മരിച്ചത്.


വഞ്ചിയില്‍ മീന്‍ പിടിക്കനായി ഇവര്‍ പോയതാണെന്ന് പറയുന്നു. ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാനെത്തിയവരാണ് ഇവര്‍, കുട്ടികള്‍ക്ക് ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.

Tags : drown 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ