General News

സിപിഎം ആക്രമണം ; ബിജെപി നേതാക്കള്‍ വീണ്ടും നിവേദനവുമായി ഗവര്‍ണറുടെ അടുത്ത്

Tue, Dec 26, 2017

Arabianewspaper 243
സിപിഎം ആക്രമണം ; ബിജെപി നേതാക്കള്‍ വീണ്ടും നിവേദനവുമായി ഗവര്‍ണറുടെ അടുത്ത്

കണ്ണൂരില്‍ സിപിഎം ആക്രമണം തടയുന്നതിന് കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇതിനാലാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് പരാതി നല്‍കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു,.


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടു. സിപിഎം നേതൃത്വത്തില്‍ 800 ആക്രമണ സംഭവങ്ങള്‍ നടന്നതായും ബിജെപി പറയുന്നു. നൂറിലധികം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു,. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്ക് അനുസരിച്ച് രാഷ്ട്രീയ അക്രമങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്.


കണ്ണൂരിന് പുറമെ,. തൃശൂര്‍, കോട്ടയും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലേക്കും സിപിഎം അക്രമം വ്യാപിച്ചിട്ടുണ്ട്. ഇതൊന്നും തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ സിപിഎം പ്രതിരോധത്തിലായി.


ബിജെപി ദേശീയ നേതാക്കള്‍ അണിനിരന്ന പ്രതിഷേധം സംസ്ഥാനത്ത് നടന്നിരുന്നു. സിപിഎം അക്രമങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി ശ്രമിക്കുന്നതിന്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്നു തെളിയിച്ച് ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള മുന്‍ ഒരുക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ചിലര്‍ പറയുന്നു.


തിരുവനന്തപുരത്ത് കൊലപാതകം നടന്നതിനെ തുടര്‍ന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച ബിജെപി സംഘത്തിന് അന്നും ഉറപ്പ് ലഭിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ചയെതിരുന്നു,.

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ