General News

കുല്‍ഭൂഷന്റെ ബന്ധുക്കളെ വിവസ്ത്രരാക്കി പരിശോധിച്ചു അപമാനിച്ചു

Tue, Dec 26, 2017

Arabianewspaper 247
കുല്‍ഭൂഷന്റെ ബന്ധുക്കളെ വിവസ്ത്രരാക്കി പരിശോധിച്ചു അപമാനിച്ചു

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ എത്തിയ ഭാര്യയേയും മാതാവിനേയും സര്‍വ്വ വസ്ത്രവും അഴിച്ചു മാറ്റി പരിശോധിച്ച് അപമാനിച്ചതായി വെളിപ്പെടുത്തല്‍,. കുല്‍ഭൂഷനെ കണ്ട ശേഷം മടങ്ങി എത്തിയ ഇവര്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചപ്പോഴാണ് തങ്ങള്‍ക്ക് നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വിശദികരീച്ചത്.


കുല്‍ഭൂഷനുമായി നേരിട്ട് സംസാരിക്കാന്‍ അനുവാദം നല്‍കാതെ കണ്ണാടിക്കൂട്ടിലിരുത്തിയാണ് കാണിച്ചത്. പാക് വിദേശ കാര്യ മന്ത്രാലയത്തിന്റെ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണാടിക്കൂട്ടിലാണ് കുല്‍ഭൂഷനെ ഇരുത്തിയത്.


ഇവിടെ പ്രവേശിക്കും മുമ്പ് ധരിച്ചിരുന്ന താലിമാല, വള, കമ്മല്‍, പൊട്ട് എന്നിവയെല്ലാം അഴിച്ചു വെപ്പിച്ചു. എല്ലാ വസ്ത്രവും അഴിപ്പിച്ച് പരിശോധിച്ചു.


ഭാര്യയുടെ ഷൂസ് മടങ്ങാന്‍ നേരത്ത് തിരികെ ചോദിച്ചിട്ട് നല്‍കിയില്ല. മാധ്യമങ്ങളെ സമീപത്തേക്ക് എത്തിക്കരുതെന്ന വിലക്കും പാക്കിസ്ഥാന്‍ ലംഘിച്ചു, ഡെപ്യുട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗിനെ തടഞ്ഞുവെച്ചു. ഇത്തരത്തില്‍ മുന്‍ ധാരണകളെല്ലാം പാക്കിസ്ഥാന്‍ ലംഘിച്ചതായി വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു,


കുല്‍ഭൂഷന്‍ ജാദവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഇവര്‍ പറഞ്ഞു. നിര്‍ബന്ധിച്ച് ആരോ പറയിപ്പിക്കുന്നതു പോലെയായിരുന്നു പെരുമാറ്റം., 22 മാസങ്ങള്‍ക്കു ശേഷം കാണുമ്പോഴും കുല്‍ഭൂഷന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. മാനസികമായും ശാരിരികമായും ഇദ്ദേഹത്തെ പീഡിപ്പിച്ചതായാണ് തെളിയുന്നതെന്നും വിദേശകാര്യ വക്താവ് സൂചിപ്പിച്ചു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ