General News

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്നടി ഉയരമുള്ള ഭീകരന്‍

Tue, Dec 26, 2017

Arabianewspaper 268
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്നടി ഉയരമുള്ള ഭീകരന്‍

സൗത്ത് കാശ്മീരിലെ ജെയ്‌ഷെ മുഹമദ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന എ ഡബിള്‍ പ്ലസ് കാറ്റഗറിയിലുള്ള ഭീകരന്‍ നൂര്‍ മുഹമ്മദ് സൈന്യുവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,. മൂന്നടി മാത്രം ഉയരമുള്ള നൂര്‍, ഭീകരരിലെ കുള്ളന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.


48 കാരനായ നൂറിനെ സഹപ്രവര്‍ത്തകര്‍ ഛോട്ടാ ഭായ് എന്നാണ് വിളിച്ചിരുന്നത്. കാശ്മിരിലെ പുല്‍വാമയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ ഓപറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അഞ്ചു ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം, വെടിയൊച്ച നിലച്ച ശേഷം ഇവിടെ കടന്നു കയറിയ സൈന്യത്തിന് വെടിയേറ്റുമരിച്ചു കിടന്ന നൂറിനെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. മറ്റു നാലു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രകതം വാര്‍ന്ന നിലയില്‍ പല മുറികളിലും കണ്ടെത്തിയതിനാല്‍ ഇവര്‍ക്ക് മുറിവേറ്റുവെന്നു തന്നെയാണ് സൂചന.


ജനലഴി മുറിട്ട് ഇവരില്‍ ചിലര്‍ രക്ഷപ്പെട്ടാതായി വിവരമുണ്ട്. ജെയ്‌ഷെ മുഹമദിന്റെ ഡിവിഷണല്‍ കമാന്‍ഡറായാണ് നൂര്‍മൂഹമദ് പ്രവര്‍ത്തിച്ചു വരുന്നത്. ഇയാളുടെ ജഡത്തിനു സമീപം ഒരു എകെ 47 റൈഫിളും രണ്ട് മഗസിനുകളും ലഭിച്ചു, ദീര്‍ഘ ഏറ്റുമുട്ടലിനുള്ള വെടിക്കോപ്പാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.


ശ്രീനഗര്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് നൂര്‍. 2003 ല്‍ ടാഡ കോടതി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലലായിരുന്നു എന്നാല്‍,. 2011 പരോളില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്ു ഇയാള്‍. കാശ്മിരില്‍ എട്ടു ജവാന്‍മാരും മൂന്നു പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ആക്രമണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് നൂര്‍ ആയിരുന്നു. മുന്‍ ജെയ്‌ഷെ കമാന്‍ഡര്‍ ജാസി ബാബയുടെ അനുയായിയാരുന്നു. ജാസ് ബാബ കൊല്ലപ്പെട്ടതോടെ ഇയാള്‍ ഭീകര പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു,

Tags :   JeM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ