General News

ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുമെന്ന് തലൈവര്‍

Tue, Dec 26, 2017

Arabianewspaper 254
ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുമെന്ന് തലൈവര്‍

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഡിസംബര്‍ 31 തീരുമാനം പ്രഖ്യാപിക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ ജയിച്ചതിനു പിന്നാലെ അടുത്ത മൂന്നു മാസത്തിനുള്ളില്‍ പളനി സ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നു.


ഇതേ തുടര്‍ന്ന് ആറു മാസത്തിനുള്ളില്‍ തമിഴ് നാട് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന ധാരണ പരന്നിട്ടുണ്ട്. ദിനകരനെ പോലുള്ള ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് സംസ്ഥാനത്തിന് ആകെ ദോഷമാകുമെന്ന ആശങ്കകള്‍ പലരും പങ്കുവെച്ചിരുന്നു.


ഡിഎംകെയ്ക്ക് കെട്ടിവെച്ച കാശുപോലും ലഭിക്കാതെ വന്നതോടെയുമാണ് ഇതാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മികച്ച സമയമെന്ന് രജനീ കരുതുന്നത്.


ഔദ്യോഗിക അണ്ണാ ഡിഎംകെയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ലെന്നതും ഇത്തരമൊരു തീരുമാനത്തിലെത്താന്‍ രജനി കാന്ത് തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണയും രജനിക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. താന്‍ വൈകിയാണ് രാഷ്ട്രീയത്തില്‍ എത്തുന്നതെന്ന് രജനി പറയുന്നു, ഡിസംബര്‍ 31 ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രജനി ഫാന്‍സ് യോഗത്തില്‍ പറഞ്ഞു.


Tags : Rajnikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ