General News
ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായി ചുമതലയേറ്റു
Tue, Dec 26, 2017


ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടറിയേറ്റിനു സമീപം തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടന്നത്. രാവിലെ പതിനൊന്നിന് സംസ്ഥാനത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി രൂപാണി സത്യ പ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും അധികാരമേറ്റു.
ഗവര്‍ണര്‍ ഓം പ്രകാശ് കോഹ് ലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിനു പുറമേ മന്ത്രിസഭയിലെ 18 മന്ത്രിമാരും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതില്‍ന്ന നേതാവ് എല്‍ കെ അദ്വാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, ഛത്തീസ് ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
ശിവസേന ചടങ്ങ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപികരിച്ച ശങ്കര്‍ സിംഗ് വഗേല ചടങ്ങിന് എത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും ഗുജറാത്തില്‍ പാര്‍ട്ടിയുടെ വിജയത്തിന് പ്രവര്‍ത്തിക്കുകയും സ്വന്തം മണ്ഡലത്തില്‍ നിന്ന് അരലക്ഷത്തിലേറെ വോട്ടിന്റെ ഭുരിപക്ഷത്തിന് വിജയിക്കുകയും ചെയ്ത രൂപാണിയെ തന്ന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു,.
തുടര്‍ച്ചയായ ആറാം തവണയും അധികാരം പിടിച്ചെടുത്ത ബിജെപി നിയമസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനാറ് അംഗങ്ങളുടെ കുറവുമായാണ് ഇക്കുറി സഭയില്‍ എത്തുന്നത്. അല്പം കൂടി ശക്തരായ പ്രതിപക്ഷ നിരയെയാകും ഇക്കുറി ഭരണ കക്ഷിക്ക് നേരിടേണ്ടി വരിക. 182 അംഗ സഭയില്‍ ബിജെപിക്ക് 100 ഉം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് 83 ഉം സീറ്റുകള്‍ ഉണ്ട്.
പട്ടേല്‍ വിഭാഗം ഉടക്കി നില്ക്കുന്നതിനാല് നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാകുകമെന്ന് കരുതിയെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പാര്‍ട്ടി സ്വന്തം നിലപാട് എടുക്കുകയായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത അനുയായി ആണ് വിജയ് രൂപാണി.
PM @narendramodi with various leaders and dignitaries at swearing ceremony of the council of ministers of the Gujarat Government. #VijayRupani pic.twitter.com/JhaMr5JIyD
— Narendra Modi (@narendramodi177) December 26, 2017
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്

Latest News Tags
Advertisment